മീനാക്ഷിക്കൊപ്പം ദിലീപും കാവ്യയും; വീണ്ടുമൊരു കുടുംബചിത്രം

meenakshi
SHARE

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ്  സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയിൽ കാണാം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയേും കാണാറുണ്ടായിരുന്നില്ല. 

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ എത്തി. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.  വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകർക്കുണ്ടായിരുന്നു.  ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE