‘മഹാനടിയില്‍ നീ ഞങ്ങളുടെ ദുല്‍ഖറിനെ കണ്ടില്ലേ?’ രാകുല്‍ പ്രീതിനെതിരെ ആരാധകരോഷം

rakul-dulquer-fb
SHARE

‘എന്തുകൊണ്ട് ദുല്‍ഖറിനെ പരാമര്‍ശിച്ചില്ല, കേരളത്തില്‍ നിങ്ങളുടെ ചിത്രം റിലീസിനെത്തട്ടെ മറുപടി അപ്പോള്‍ നല്‍കാം, നീ ഞങ്ങളുടെ ജൂനിയര്‍ െമഗാസ്റ്റാര്‍ കുഞ്ഞിക്കയെ ഒഴിവാക്കിയതല്ലേ..’ ഇത് സാമ്പിള്‍ മാത്രമാണ്. ഇതിനപ്പുറം കമന്റുകള്‍ നിറയുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി രാകുല്‍ പ്രീതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവട്ടില്‍. ദുല്‍ഖര്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. താരം ചെയ്ത തെറ്റ് മഹാനടി എന്ന ചിത്രത്തെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് പറഞ്ഞില്ല എന്നതാണ്. ഇത് ആരാധകരെ ചൊടിപ്പിച്ചു. പിന്നെ പോസ്റ്റിന് ചുവട്ടില്‍ വിമര്‍ശനങ്ങളും വെല്ലുവിളികളും.

ദുല്‍ഖറിനെ എന്ത് കൊണ്ട് പരാമര്‍ശിച്ചില്ല എന്ന് ചോദിച്ചു കൊണ്ടായിരുന്നു സൈബര്‍ ആക്രമണം. കേരളത്തില്‍ ഇനി രാകുല്‍ പ്രീതിന്റെ സിനിമ റിലീസ് ആകുമ്പോള്‍ ഇതിനുള്ള മറുപടി നല്‍കാം എന്നും ചിലര്‍ പറയുന്നുണ്ട്. രാകുലിനെതിരെ തെറിവിളിച്ചാണ് മറ്റുചിലരുടെ ആക്ഷേപം. എന്നാല്‍ രാകുലിനെ പിന്തുണച്ചും പോസ്റ്റുകളുണ്ട്. മലയാളത്തിലാണ് മിക്ക പോസ്റ്റുകളും. മുന്‍പ് അല്ലു അര്‍ജുന്‍ ചിത്രത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവതിയെ രൂക്ഷമായി അപമാനിച്ച് ആരാധകര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ദുല്‍ഖര്‍ ആരാധകര്‍ എന്നു തോന്നിപ്പിക്കും വിധം നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. 

ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്  മഹാനടി. ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.െജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രിയുടെ റോളില്‍ എത്തിയത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ രാജമൗലി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായി മാറി എന്നായിരുന്നു രാജമൗലി പറഞ്ഞത്.

MORE IN ENTERTAINMENT
SHOW MORE