ആള്‍ക്കൂട്ടം വന്നുപൊതിഞ്ഞു; അസ്വസ്ഥയാകാതെ ചിരി തൂകി ജാന്‍വി; വിഡിയോ

jhanvi-kapoor
SHARE

ആദ്യചിത്രത്തിന് മുന്‍പെ ബോളിവുഡില്‍ ആരാധകരെ സമ്പാദിച്ച താരമാണ് ജാന്‍വി കപൂര്‍, നടി ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മകള്‍. ശ്രീദേവിക്കൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതുമുതലാണ് ജാന്‍വിയും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. 

ഡല്‍ഹിയിലെ ബാന്ദ്രയിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജാന്‍വിയെ കണ്ടതോടെ കുട്ടികളു‍ള്‍പ്പെടെയുള്ള ആരാധകര്‍ ആര്‍പ്പുവിളിച്ച് ചുറ്റുംകൂടി. തിക്കിത്തിരക്കി ആള്‍ക്കൂട്ടം പൊതിഞ്ഞപ്പോഴും ജാന്‍വിയുടെ മുഖത്ത് ചിരി. അസ്വസ്ഥയാകാതെ തിരക്കിനിടയിലൂടെ ജാന്‍വി നടന്നുനീങ്ങി.

ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ധ‍ടക് റിലീസിനൊരുങ്ങുകയാണ്. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE