ഒന്നും രണ്ടുമല്ല അജിത് ഒരു ദിവസം പോസ് ചെയ്യുന്നത് ഇരുന്നൂറ് സെൽഫികൾക്ക്; തുറന്നു പറച്ചിൽ

ajith-kumar
SHARE

തലക്കനമില്ലാതെ ആരാധകരോട് പെരുമാറുകയും സംവദിക്കുകയും ചെയ്യുന്ന കാര്യത്തിൽ തമിഴ് താരങ്ങൾ പലപ്പോഴും മുന്നിലാണ്. അജിത്. രജനികാന്ത്, വിക്രം, വിജയ്, വിജയേ സേതുപതി തുടങ്ങിയ സൂപ്പർതാരങ്ങൾ താരപരിവേഷമില്ലാതെ ആരാധകരെ നെഞ്ചോടു ചേർക്കുന്നവരാണ്. ആരാധകരോട് തല അജിതിന്റെ ഹൃദയ സ്പർശിയായ പെരുമാറ്റത്തെ കുറിച്ച് സംഗീത സംവിധായകൻ എസ് തമന്റെ തുറന്നു പറച്ചിൽ ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. ഫെയ്സ്ബുക്കിൽ എസ് തമൻ പങ്കുവെച്ച കുറിപ്പിലാണ് തലയുടെ ക്ഷമയേയും സ്നേഹത്തെയും കുറിച്ച് പറയുന്നത്. ഒരു ദിവസം ആരാധകരോടോപ്പം നൂറു മുതൽ ഇരുന്നുറോളം സെൽഫികൾക്ക് അജിത് ഒരു മടിയുമില്ലാതെ പോസ് ചെയ്യുമെന്നാണ് എസ് തമന്റെ വെളിപ്പെടുത്തൽ. 

അജിത് നായകനായെത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു താരം . വിശ്വാസത്തിനായി സംഗീതം ഒരുക്കുന്ന തമനും അജിതിനൊപ്പമായിരുന്നു യാത്ര. ആ വിമാനത്തിന്റെ യാത്രക്കാര്‍ മുതല്‍ ക്യാപ്്റ്റന്‍ വരെ 100 മുതല്‍ 200 സെല്‍ഫികളാണ് ആ ചെറിയ യാത്രയ്ക്കിടയില്‍ അജിത് നല്‍കിയതെന്ന് എസ് തമൻ പറയുന്നു. മറ്റൊരുമാണ് ഇത്രമാത്രം ക്ഷമയോടും സഹിഷ്ണുതയോടും കൂടെ പെരുമാറുമെന്ന് താൻ വിചാരിക്കുന്നില്ലെന്നും ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിലുള്ള നന്മയും വിനയവുമാണ് ഇത് കാണിക്കുന്നതെന്നും തമന്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE