'സുന്ദരിയായ ഭാര്യ,പക്ഷേ അർഹതയില്ല, അഭിഷേക് വെറും യൂസ്‌ലെസ്'; ട്വീറ്റിന് ചുട്ട മറുപടി

abhishek-bachchan-tweet
SHARE

ട്വിറ്ററിലൂടെ കളിയാക്കിയയാൾക്ക് ചുട്ടമറുപടി നൽകി ബോളിവുഡ് താരം അഭിഷേക് ബച്ചൻ. യൂസ്‌ലെസ് എന്ന് വിളിച്ചയാൾക്കാണ് താരം മറുപടി നൽകിയത്. 

ആദിത്യ ചോപ്ര എന്ന ഐഡിയിൽ നിന്നാണ് അഭിഷേകിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റ്: ''ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും അഭിഷേക് ബച്ചനും ഒരുപോലെയാണ്. രണ്ടുപേർക്കും സുന്ദരിമാരായ ഭാര്യമാരുണ്ട്. എന്നാൽ അവരതിന് അർഹരല്ല. ഒരാള്‍ ക്രിക്കറ്റിലും മറ്റൊരാൾ സിനിമയിലുമെത്തി, അവരുടെ പിതാക്കന്മാരുടെ സഹായത്താൽ. രണ്ടുപേരും യൂസ്‌ലെസ് ആണ്.''

ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–രാജസ്ഥാൻ റോയൽസ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്. രാജസ്ഥാൻ താരമായ സ്റ്റുവർ‌ട്ട് ബിന്നി റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. ഇതിനെ കളിയാക്കിയായിരുന്നു ട്വീറ്റ്.

അധികം വൈകാതെ അഭിഷേക് ബച്ചന്റെ മറുപടിയെത്തി.

'' മറ്റുള്ളവരെ ഓർത്ത് വിഷമിക്കാതിരിക്കൂ. സ്വയം എങ്ങനെ നന്നാകാം എന്ന് ചിന്തിക്കൂ. വേഗം സുഖം പ്രാപിക്കൂ''

അഭിഷേകിന്റെ മറുപടി കണ്ടതോടെ ട്വീറ്റിട്ടയാൾ മലക്കം മറിഞ്ഞു. എല്ലാം വെറും തമാശയാണെന്നും വേദനിപ്പിച്ചെങ്കിൽ മാപ്പെന്നും പറഞ്ഞ് തടിയൂരുകയായിരുന്നു ലക്ഷ്യം. അഭിഷേകിനെ വാനോളം പുകഴ്ത്തുന്നതിനൊപ്പം നിങ്ങളും സച്ചിൻ ടെൻഡുൽക്കറുമൊക്കെ അനുഭവിക്കുന്ന സമ്മർദ്ദം സാധാരണക്കാരന് ഒരിക്കലും താങ്ങാൻ കഴിയില്ലെന്നും കുറിച്ചു. 

നേരത്തെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് അഭിഷേക് ട്വിറ്ററില്‍ പരിഹാസം നേരിട്ടിരുന്നു. ചുട്ട മറുപടിയാണ് ആ ട്വീറ്റിനും അഭിഷേക് നൽകിയത്. 

MORE IN ENTERTAINMENT
SHOW MORE