കശ്മീരിലേക്കു ചെല്ലൂ... റോഹിങ്യൻ ക്യാമ്പിലെത്തിയ പ്രിയങ്കയ്ക്ക് കയ്യടിക്കൊപ്പം ട്രോൾ പൂരവും

priyanka
SHARE

ആരെങ്കിലും പ്രത്യേകിച്ച് പ്രശസ്തരായവർ നല്ല കാര്യം ചെയ്യുമ്പോൾ ഇതിലും വലിയ കാര്യങ്ങൾ സംഭവിച്ചപ്പോൾ ഇവർ എവിടെയായിരുന്നു എന്ന മട്ടിലുള്ള ചോദ്യവുമായി വിമർശകർ രംഗത്തു വരാറുണ്ട്. ഏറ്റവുമൊടുവിൽ അത്തരത്തിലുള്ള ആക്ഷേപശരങ്ങൾക്ക് ഇരയായിരിക്കുന്നത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനവും താരത്തിന് നേരേ ഉയരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാപ് പ്രിയങ്ക സന്ദർശിച്ചിരുന്നു.  ബ്രിട്ടണിലെ രാജകീയ വിവാഹത്തിൽ പങ്കെടുത്ത ശേഷം  താരം നേരെ പോയത് റോഹിങ്ക്യൻ ക്യാമ്പിലേക്കാണ്. ക്യാമ്പിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് അവരിലൊരാളായി യൂണിസെഫിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയങ്ക. സന്ദർശനത്തിനു ശേഷം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും താരം ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. 

എന്നാൽ‌ വിമർശകർ അടങ്ങിയിരുന്നില്ല. സ്വന്തം രാജ്യത്തെ അവസ്ഥ ആദ്യം മനസ്സിലാക്കാൻ പറഞ്ഞായിരുന്നു ‌വിമർശനങ്ങളിൽ അധികവും. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതക്കിരയാകുന്ന കശ്മീരിലെ ജനങ്ങൾ താമസിക്കുന്ന എത്ര ക്യാമ്പുകൾ പ്രിയങ്ക സന്ദർശിച്ചിട്ടുണ്ടെന്ന് ഒരാളുടെ ചോദ്യം. പ്രിയങ്കയുടെ റോഹിങ്ക്യൻ‌ ക്യാമ്പ് സന്ദർശനം അഭയാർ‌ത്ഥികളെ സഹായിക്കാനായിരുന്നില്ല, മറിച്ച് പ്രശസ്തിക്കു വേണ്ടിയായിരുന്നുവെന്ന് മറ്റൊരാൾ. പ്രിയങ്ക കോൺഗ്രസ് അനുഭാവിയാണെന്നും ഇവിടെ രാഷ്ട്രീയം കളിക്കരുതെന്നും മറ്റൊരു വിമർശകൻ.

റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന കോക്സ് ബസാറിലെ ക്യാമ്പാണ് പ്രിയങ്ക സന്ദർശിച്ചത്. യൂനിസെഫ് പ്രതിനിധികളും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. യൂനിസെഫിന്‍റെ ടീഷർട്ടും സ്കാർഫും ധരിച്ചായിരുന്നു താരമെത്തിയത്.

MORE IN ENTERTAINMENT
SHOW MORE