പുതുമുഖങ്ങൾ ചെയ്യാൻ അറയ്ക്കുന്ന ആ രംഗം; മോഹൻലാൽ ചെയ്തത് ഇങ്ങനെ

mohanal-kalapani
SHARE

മലയാളത്തിന്‍റെ പ്രയിതാരം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറയെ ലാലിസമാണ്. സിനിമയ്ക്കും മുമ്പേ തുടങ്ങിയതാണ് പ്രിയദർശന്റെയും മോഹൻലാലിന്റെയും സൗഹൃദം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഹിറ്റുകളുടെ സംവിധായകൻ കൂടിയാണ് സുഹൃത്തായ പ്രിയൻ. ഇരുവരും ഒന്നിച്ച കാലാപാനി ആരാധകർക്ക് മറക്കാനാകില്ല. സ്വാതന്ത്ര്യസമരകാലം പശ്ചാത്തലമാക്കിയുള്ള ചിത്രം മോഹൻലാലിന്റെ ജീവിതത്തിലെ നാഴികക്കല്ല് കൂടിയാണ്. 

സിനിമയിൽ ജയിൽ സൂപ്രണ്ടായി വേഷമിടുന്ന അമരീഷ് പുരിയുടെ ഷൂസ് നക്കിതുടച്ച് വൃത്തിയാക്കുന്ന രംഗമുണ്ട്. ഇതിനെക്കുറിച്ച് പ്രിയദർശൻ പറയുന്നത് ഇങ്ങനെ; 

പുതുമുഖങ്ങൾ പോലും ചെയ്യാൻ അറയ്ക്കുന്ന രംഗമായിരുന്നു അത്. പക്ഷെ ലാൽ അത് പരിപൂർണ്ണ സമർപ്പണത്തോടെയാണ് ചെയ്തത്. അഭിനയത്തോടുള്ള ലാലിന്റെ അഭിനിവേശമാണ് ആ രംഗം. ഞാൻ എങ്ങനെയാണോ വിചാരിച്ചത് അതുപോലെ തന്നെ ഭംഗിയാക്കാൻ മോഹൻലാലിന് സാധിച്ചു.

സിനിമ ഇറങ്ങിയ ശേഷം ഏറെ പ്രശംസ നേടിയ രംഗം കൂടിയായിരുന്നു. അത്. മോഹൻലാൽ ശരിക്കും ഷൂ നക്കിയോ? എന്ന് സംശയം ഉന്നയിച്ചവരുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിൽ ഇതേ സംശയം മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. അതിനുള്ള മോഹൻലാലിന്റെ ഉത്തരം ഇതായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഷൂ നക്കിയിരുന്നു. കാമറയ്ക്ക് മുന്നിലെത്തുമ്പോൾ ഞാൻ മോഹൻലാൽ അല്ല. സംവിധായകൻ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ്. സ്റ്റാർട്ട്, കാമറ, ആക്ഷൻ എന്നു പറഞ്ഞുകഴിയുമ്പോൾ ഞാൻ ഞാനല്ലാതായി മാറും. ഏതോ അദൃശ്യശക്തി ഉള്ളിൽ നിറയുന്നത് പോലെ തോന്നു. ആ ശക്തി തന്നെയാണ് ഈ രംഗം മനോഹരമായി വന്നിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം. 

MORE IN ENTERTAINMENT
SHOW MORE