കുട്ടിച്ചാത്തനെ കാണാൻ വർഷങ്ങൾക്കിപ്പുറം സോണിയ എത്തി

soniya-bose
SHARE

കുട്ടിച്ചാത്തന്റെ കൂട്ടുകാരി ലക്ഷ്മി വലിയ ചേച്ചിയായി മുന്നില്‍ നിന്നപ്പോള്‍ കുട്ടിക്കൂട്ടത്തിനത് കൗതുകമായി. മുപ്പത്തിനാല് വര്‍ഷം മുമ്പ് താനഭിനയിച്ച സിനിമ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാനെത്തിയതായിരുന്നു സോണിയ ബോസ്.

വീര്‍പ്പടക്കിയിരുന്നവര്‍ കുട്ടിച്ചാത്തന്റെ മായാജാലങ്ങള്‍ വീണ്ടും കണ്ടു. തിയേറ്ററിനു പുറത്തിറങ്ങിയപ്പോഴതാ മുന്നില്‍ നില്ക്കുന്നു ലക്ഷ്മി.. കുട്ടിച്ചാത്തന്റെ കൂട്ടുകാരി കുഞ്ഞു ലക്ഷ്മിയല്ല. ഇമ്മിണി വല്യ ലക്ഷ്മി. മൈഡിയര്‍ കുട്ടിച്ചാത്തന്‍ വെള്ളിത്തിരയിലെത്തിയിട്ട്് വര്‍ഷം 34 കഴിഞ്ഞെന്ന് കുട്ടിക്കൂട്ടം ഒാര്‍ത്തതപ്പോഴാണ്.. കൊല്ലമിത്ര കഴിഞ്ഞിട്ടും പടം ഹൗസ്ഫുളായി ഒാടുന്നതിന്റെ സന്തോഷം പങ്കിട്ടു സോണിയ ബോസ്

കുട്ടിച്ചാത്തനേയും കൂട്ടുകാരേയും ഒരിക്കല്‍ക്കൂടി കാണാനായതിന്റെ ആഹ്ളാദം കുരുന്നുകളുടെ മുഖത്ത്. പിന്നെ വലുതായിപ്പോയ ലക്ഷ്മിക്കൊപ്പം സെല്‍ഫികളുടെ തിരക്ക്.

MORE IN ENTERTAINMENT
SHOW MORE