‘ജനങ്ങളുടെ രാജകുമാരിക്കായി’; സ്റ്റെലിഷായി പ്രിയങ്ക ചോപ്രയും, ചിത്രങ്ങള്‍

priyanka-in-royal-wedding
SHARE

ഇന്നലെയായിരുന്നു ലോകം ആഘോഷമാക്കിയ ആ രാജകീയ വിവാഹം. മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ഏറെ കൗതുകം നിറയ്ക്കുന്നതാണ്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളില്‍ താരമായവരില്‍ ഒരാള്‍ പ്രിയങ്ക ചോപ്രയായിരുന്നു. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു .വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ചായിരുന്നു രാജകീയവിവാഹം. പ്രിയങ്ക ചോപ്രയുടെ  അടുത്ത സുഹൃത്തു കൂടിയായണ് മേഗന്‍. നല്ല സ്റ്റെലന്‍ ലുക്കിലാണ് പ്രിയങ്ക കല്യാണത്തിനെത്തിയത്. ലാവെൻഡർ നിറത്തിലുള്ള വിവിയൻ വെസ്റ്റ്‌വുഡിന്റെ സ്കർട്ട് ആൻഡ് ബ്ലേസർ കോംബോയിലാണ് വിവാഹത്തിനായി താരം ഒരുങ്ങിയെത്തിയത്. വസ്ത്രത്തിനു ചേരുന്ന ക്ലാസി ലുക്കിലുള്ള തൊപ്പി കൂടിയായപ്പോൾ പ്രിയങ്ക എല്ലാവരുടെയും ശ്രദ്ധ നേടി. 

 ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി മേഗനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  അന്ന് പ്രിയങ്ക ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്. ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കലിഫോര്‍ണിയയില്‍ ആണ്. പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

MORE IN ENTERTAINMENT
SHOW MORE