വീട്ടിലെ 'ക്യാപ്റ്റന്‍' അനുഷ്ക തന്നെ; പ്രണയരഹസ്യം വെളിപ്പെടുത്തി വിരാട്

kohli-anushka
SHARE

അടുത്തിടെ ക്രിക്കറ്റ് ലോകവും സിനിമാലോകവും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു വിരാട് കോലിയുടെയും അനുഷ്ക ശര്‍മയുടേയും. പരസ്പരപിന്തുണയുടെ കാര്യത്തിലും ക്യൂട്ട്നെസ്സിന്‍റെ കാര്യത്തിലുമെല്ലാം നമ്പര്‍ വണ്‍ ആണ് ഇവരെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹശേഷം അനുഷ്കയെക്കുറിച്ചുള്ള വിരാടിന്‍റെ പരാമര്‍ശമാണ് ഇപ്പോള്‍ ഫാന്‍സ് ഏറ്റെടുത്തിരിക്കുന്നത്. 

കളത്തിലെ ക്യാപ്റ്റന്‍ താന്‍ ആണെങ്കിലും വീട്ടിലെ ക്യാപ്റ്റന്‍ അനുഷ്കയാണെന്നാണ് വിരാട് പറയുന്നത്. ''ജീവിതത്തിലെ എല്ലാ പ്രധാനതീരുമാനങ്ങളും ശരിയായ സമയത്ത് എടുക്കുന്നത് അനുഷ്കയാണ്. അനുഷ്കയാണ് എന്റെ കരുത്ത്. എപ്പോഴും പോസിറ്റീവായിരിക്കാന്‍ കാരണവും അവള്‍ തന്നെ.'', വിരാട് പറയുന്നു.

ക്രിക്കറ്റിനോടുള്ള അനുഷ്കയുടെ ഇഷ്ടത്തെക്കുറിച്ചും വിരാട് മനസ്സുതുറന്നു. ക്രിക്കറ്റ് മാത്രമല്ല, കളിക്കാരുടെ വികാരങ്ങളും അനുഷ്കക്ക് നന്നായി മനസ്സിലാകുമെന്നാണ് താരം പറയുന്നു. കഴിഞ്ഞ ദിവസം അനുഷ്കയുമൊന്നിച്ചുള്ള ചിത്രം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

MORE IN ENTERTAINMENT
SHOW MORE