തനി മലയാളി പെൺകുട്ടിയായി സണ്ണിലിയോണ്‍; വീരമഹാദേവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തരംഗം

sunny-leone-veeramahadavi
SHARE

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലെത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ഇൗ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് വി.സി വടിവുടയാനാണ്. ചിത്രത്തിൽ ഒരു  പോരാളിയായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സ്റ്റീഫ്സ് കോർണർ ഫിലിംസിനുവേണ്ടി, പൊൻസെ സ്റ്റിഫൻ നിർമിക്കുന്ന ഇൗ ചിത്രത്തിനുവേണ്ടി നൂറ്റമ്പത് ദിവസത്തെ ഡേറ്റാണ് സണ്ണി നല്‍കിയിരിക്കുന്നത്.  

veeramahadavi-first-look

 ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് താരം.  ‘ഇൗ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളിൽ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെൺകുട്ടിയായി. ഒരുപാട് കാലമായി ഞാൻ പ്രതീക്ഷിച്ച വേഷമാണിത് . കളരി അഭ്യാസവും, വാൾ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെൺകുട്ടി.’ സണ്ണി ലിയോൺ ചിത്രത്തെകുറിച്ച് പറഞ്ഞ വാക്കുകള്‍. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ ഇതിവൃത്തം. യന്തിരന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗ്രാഫിക്സ് ഒരുക്കിയ സംഘമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസർ, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു. കേരളത്തില്‍ ചാലക്കുടിയാണ് പ്രധാന ലൊക്കേഷൻ.

MORE IN ENTERTAINMENT
SHOW MORE