ഈ വേദനയിലും എന്റെ ശരീരത്തെ സ്നേഹിക്കുന്നു; വികാരനിർഭരയായി നടി സോഫിയ ഹയാത്ത്

sofia-hayat
SHARE

ഗർഭച്ഛിദ്രത്തിന് ശേഷം ആകൃതി നഷ്ടപ്പെട്ട തന്റെ ശരീരത്തെ സ്നേഹിക്കുന്നുവെന്ന് നടിയും മോഡലുമായ സോഫിയ ഹയാത്. ഇൻസ്റ്റാഗ്രാമിലാണ് സോഫിയയുടെ വൈകാരികമായ കുറിപ്പ്. കുഞ്ഞിനെ നഷ്ടമായി, കുറേ സഹിച്ചു. ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടു, എന്നാലും സുന്ദരമായ ഈ ശരീരത്തെ താൻ സ്നേഹിക്കുന്നു.കാരണം എന്റെ ശരീരം എനിക്കായ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുക...പിന്നീട് അതിനെ നഷ്ടമാകുക. ഇതൊന്നും ഒരു സത്രീയ്ക്കും സഹിക്കാൻ കഴിയില്ല. പലരും ഇതോടെ സ്വന്തം ശരീരത്തെ വെറുക്കും. എന്നാൽ ഈ സാഹചര്യത്തിൽ ശരീരത്തിനെ കൂടുതലായി സ്നേഹിക്കുക. പരിചരിക്കുക എന്നാണ് താരം ആഹ്വാനം ചെയ്യുന്നത്. സോഫിയയുടെ ഈ കുറിപ്പ് എല്ലാവർക്കുമൊരു മാതൃകയാണ്. 

നഗ്നതാപ്രദർശനത്തിലൂടെയും മറ്റും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ഈ കുറിപ്പ് പക്ഷേ വളരെയധികം വികാരനിർഭരമാണ്.  കുറിപ്പിനൊപ്പം തന്റെ ശരീരത്തിന്റെ മാറ്റം കാണിച്ചുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. . സോഫിയയെ അഭിനന്ദനം അറിയിച്ചും ഈ അവസ്ഥയിൽ സഹതപിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. സോഫിയ ഇപ്പോഴും അതീവസുന്ദരിയാണെന്ന് ആരാധകർ പറയുന്നു. ഇതോടെ ആരാധകരുടെ സ്നേഹവും അനുകമ്പയും പിടിച്ചുപറ്റിയിരിക്കുകയാണ് സോഫിയ.

ഇന്ത്യൻ  വംശജയായ സോഫിയ ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധേയയാകുന്നത്. സ്വയം പ്രഖ്യാപിത സന്യാസിനിയായും പിന്നീട് സന്യാസം ഉപേക്ഷിച്ച് വിവാഹിതയായുമൊക്കെ താരം മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. അമിത നഗ്നതാപ്രദർശനത്തിലൂടെയും ഹൃത്വിക്ക് റോഷനെ നഗ്നനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുമൊക്കെ വിമർശകർക്ക് നിരവധി തവണ ഇരയായിട്ടുമുണ്ട് താരം.

MORE IN ENTERTAINMENT
SHOW MORE