'റോയല്‍' ആയി പ്രിയങ്ക; ഹാരി–മെഗന്‍ വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് താരം; ചിത്രങ്ങള്‍

priyanka-chopra-royal-wedding
SHARE

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മെഗാന്‍ മര്‍ക്കിളും തമ്മിലുള്ള രാജകീയവിവാഹത്തില്‍ തിളങ്ങി പ്രിയങ്ക ചോപ്രയും. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ വേഷവും ലുക്കും ആണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ലാവന്‍ഡര്‍ നിറത്തിലുള്ള സ്കര്‍ട്ടും ബ്ലേസറും ക്ലാസിക് തൊപ്പിയുമണിഞ്ഞാണ് പ്രിയങ്കയെത്തിയത്. ഹോളിവുഡ് താരസുന്ദരി കൂടിയായ മെഗാന്‍ മര്‍ക്കിളും പ്രിയങ്കയും കഴിഞ്ഞ രണ്ടുവര്‍ഷമായി അടുത്ത സുഹൃത്തുക്കളാണ്. 

@priyankachopra in custom @viviennewestwood #styledbymimicuttrell

A post shared by Mimi Cuttrell (@mimicuttrell) on

details. @priyankachopra

A post shared by Mimi Cuttrell (@mimicuttrell) on

വിവാഹത്തിന് ഒരുദിവസം മുന്‍പ് തന്നെ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു. മെഗന്‍റെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ്  പ്രിയങ്ക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. മെഗന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രിയങ്ക കഴിഞ്ഞ മാസം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

വിന്‍ഡ്സര്‍ കൊട്ടാരവളപ്പിലെ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. അഭിനേതാക്കളായ ഇഡ്രിഡ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്ല്യംസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. 

MORE IN ENTERTAINMENT
SHOW MORE