ബിബിന്‍ മത്തായിയും ദീപുലും നായകന്‍മാരാകുന്ന ഒാറഞ്ച് വാലി തിയറ്ററുകളിലേക്ക്

bibin-mathay-orange-valley-t
SHARE

ഹ്രസ്വചിത്രത്തിലൂടെ പ്രശ‌സ്തനായ നടന്‍ ബിബിന്‍ മത്തായിയും ദീപുലും നായകന്‍മാരാകുന്ന സിനിമ ഒാറഞ്ച് വാലി തിയറ്ററുകളിലേക്ക്. ആര്‍.കെ.ഡ്രീം വെസ്റ്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഹൈന്‍ഡ് എവരി ഗ്രേറ്റ് മൂവി ഈസ് എ ഗ്രേറ്റ് സ്റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍ .

എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേയറ്റത്തെന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രത്തിനുശേഷം  ലഭിച്ച ശ്രദ്ധേയമായ കഥാപാത്രവുമായാണ് നടന്‍ ബിബിന്‍ മത്തായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. വൈദികനില്‍നിന്ന് ഇക്കുറി പൊലീസ് വേഷമാണ്. വിപ്ളവവും പ്രണയവുമെല്ലാം ഇടകലര്‍ന്ന ഒാറഞ്ച് വാലി.

ബിബിന്‍ മത്തായിക്കൊപ്പം  തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ദീപുല്‍ എന്ന യുവനടനുമെത്തുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിഥിന്‍ രാജാണ്.

MORE IN ENTERTAINMENT
SHOW MORE