'ഡു ഓർ ഡൈ''; വാനോളം പ്രതീക്ഷ ഉയർത്തി നീരാളിയുടെ പുതിയ പോസ്റ്റർ

mohanlal-neerali
SHARE

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം നീരാളിയുടെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്ററും എത്തി. മോഹൻലാലിൻറെ ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. 'ഡു ഓർ ഡൈ' എന്ന തലക്കെട്ടോടെ എത്തിയിരിക്കുന്ന പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാലും സുരാജ് വെഞ്ഞാറമ്മൂടുമാണ് പോസ്റ്ററിൽ ഉള്ളത്. 

ബോളിവുഡ് സംവിധായകൻ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണ് നീരാളി. 33 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻറെ നായികയായി നദിയ മൊയ്തു എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1984ൽ ഇറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രമാണ് ഇവർ ഒന്നിച്ച് അഭിനയിച്ച അവസാനചിത്രം. ചിത്രം വൻ ഹിറ്റായിരുന്നു. ആ വിജയം നീരാളിയിലൂടെ ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സായ്‌ കുമാര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, പാർവതി നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ . നവാഗതനായ സാജു തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രത്തിന്‍റെ സഹ നിർമാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. ചിത്രം അടുത്തമാസം 14ന് റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE