തമിഴകത്തിന്റെ മനംകവർന്ന് പ്രിയ വാര്യർ; കണ്ണിറുക്കൽ വീണ്ടും തരംഗ‍ം

adar-love-new-song
SHARE

ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യരുടെ കണ്ണിറുക്കൽ വീണ്ടും തരംഗമാകുന്നു. ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനു പിന്നാലെ അഡാറ് ലവിലെ പുതിയ ഗാനമെത്തി. മുന്നാലെ പോരാലെ’ എന്ന തമിഴ് ഗാനത്തിന്റെ ടീസറാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. പ്രിയയും റോഷനും തന്നെയാണ് ഇതിലേയും താരങ്ങൾ. 

ഇൗ ഗാനത്തിലും പ്രിയയുടെ കണ്ണിറുക്കലുണ്ട്. പ്രണയാർദ്രവും ഹൃദ്യവുമാണ് പുതിയ ഗാനം. ‘മാണിക്യമലരായ പൂവി’ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയർന്നിരുന്നു. ദേശീയമാധ്യമങ്ങളിൽ വരെ പ്രിയ വാര്യർ താരമായിരുന്നു. ഒമർലുലുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഷാൻ റഹ്മാൻ തന്നെയാണ് പുതിയ ഗാനത്തിനും ഇൗണം കൊടുത്തിരിക്കുന്നത്. ചിത്രം സെപ്തംബറിൽ തീയറ്ററുകളിലെത്തും

MORE IN ENTERTAINMENT
SHOW MORE