പൃഥ്വിയെ അനുകരിക്കുന്ന ഡബ്സ്മാഷ് പൃഥ്വി കണ്ടപ്പോൾ? പ്രതികരണം

prithvi-vishnu
SHARE

എന്നെങ്കിലും പൃഥ്വി കാണുമെന്ന് കരുതി ഡബ്സ്മാഷെടുത്തു; പൃഥ്വിയും സുപ്രിയയും ഒരുമിച്ച് കണ്ടപ്പോൾ വിഷ്ണുവിന് കിട്ടിയത് പൂക്കാലം. ‘ഒരു പൂ ചോദിച്ചു, പകരം പൂക്കാലം കിട്ടി’ എന്നു പറഞ്ഞ അവസ്ഥയിലാണ് തലശ്ശേരി സ്വദേശി വിഷ്ണുവിപ്പോൾ. സോഷ്യൽ മീഡിയയിലെ വിഷ്ണുവിന്റെ ഡബ്സ്മാഷ് കണ്ട് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെയാണ്. പൃഥ്വിക്കു പിന്നാലെ അഭിനന്ദനവുമായി പൃഥ്വിയുടെ ഭാര്യ സുപ്രിയയുമെത്തിയത് വിഷ്ണുവിന് ഇരട്ടി മധുരമായി.

പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ വിഷ്ണു ഡബ്സ്മാഷുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നത്. പൃഥ്വി അഭിനയിച്ച സിനിമയിലെ രംഗങ്ങൾ ഡബ്സ്മാഷിലൂടെ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്താണ് തന്റെ താരത്തോടുള്ള സ്നേഹം വിഷ്ണു പ്രകടിപ്പിക്കുന്നത്.

ഓരോ തവണ ഡബ്സ്മാഷ് ചെയ്യുമ്പോഴും തന്റെ ഒരു വിഡിയോയെങ്കിലും പൃഥ്വി കാണണമെന്ന് വിഷ്ണു അതിയായി ആഗ്രഹിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ആ ആഗ്രഹം സഫലീകരിക്കാൻ വിഷ്ണുവിനെപ്പോലും ഞെട്ടിച്ചു കൊണ്ട് ഒടുവിൽ പൃഥ്വിയെത്തുകയായിരുന്നു.

ഒരു വിഡിയോ അല്ല വിഷ്ണുവിന്റെ ഒരുപാട് വിഡിയോകൾ കണ്ടിട്ടുണ്ടെന്നും ഉടൻ നേരിൽക്കാണാമെന്നും വിഷ്ണുവിന് പൃഥ്വിയുടെ വാക്ക്. ഡബ്സ്മാഷുകൾക്ക് ആശംസ നേർന്നു കൊണ്ട് സുപ്രിയയും കൂടിയെത്തിയതോടെ വിഷ്ണുവിന് ഇരട്ടി സന്തോഷം.

സന്തോഷം കൊണ്ട് താൻ കരയുകയാണെന്നും ഈ ദിനം മറക്കില്ലെന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾക്ക് വിഷ്ണു നൽകിയ മറുപടി. എന്തായാലും വിഷ്ണുവിന്റെയും പൃഥ്വിയുടെയും സോഷ്യൽ മിഡീയ പോസ്റ്റുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE