ആ കിടിലന്‍ ഡാന്‍സ് കാണാന്‍ ഇനി ദിവസങ്ങള്‍; ടീസര്‍ വിഡിയോ ഇതാ

mohanlal-ammamazhavillu-dance
SHARE

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച അമ്മമഴവില്ല് ഇനി വീടുകളില്‍ വിരിയാന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മ മഴവില്ലിൽ താരമായി അരങ്ങ് വാണവരില്‍ മലയാളികളുടെ മോഹന്‍ലാല്‍ ഏറെ മുന്നിലായിരുന്നു. ആട്ടവും പാട്ടും കോമഡിയുമായി ലാല്‍ കളം നിറഞ്ഞു. ഷോയിൽ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ വിഡിയോ വൈറലാവുകയാണ്. 

സ്ഫടികം എന്ന സിനിമയിലെ ആടുതോമയായി അതെ വേഷത്തില്‍ ലാല്‍ അരങ്ങിെലത്തി. ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം പുനരവതരിപ്പിച്ച് മോഹൻലാലും സിൽക്ക് സ്മിതയായി  ഇനിയയും എത്തിയതോടെ സ്ഫടികം ഫാന്‍സ് ആഘോഷമാക്കി. ഇതിനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ രൂപത്തിലും താരം വേദിയിലെത്തി. നമിത പ്രമോദ്, ഹണി റോസ്, ഷംന കാസിം തുടങ്ങിയ താരങ്ങൾക്കൊപ്പം മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ചില രംഗങ്ങളും പുറത്തു വിട്ട ടീസറിലുണ്ട്. അമ്മ മഴവില്ല് മെഗാ ഷോ മഴവിൽ മനോരമയിൽ മെയ് 19, 20 തീയതികളിൽ സംപ്രേഷണം ചെയ്യുന്നതാണ്. 

MORE IN ENTERTAINMENT
SHOW MORE