വാര്‍ധക്യത്തിന്റെ കഥപറഞ്ഞ് തമിഴ് ചിത്രം നരൈ

narrai-movie-t
SHARE

വാര്‍ധക്യത്തിലും ചുറുചുറുേക്കോടെ ജീവിതത്തെ നേരിടുന്ന ആറു പേരുടെ കഥയുമായാണ് തമിഴ് ചിത്രം നരൈ എത്തുന്നത്. സങ്ക്്ലി മുരുകനടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകന്‍ വിവി ആണ്. യുവ താരങ്ങളായ ലീമ, ബാബു ,രോഹിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

പലയിടങ്ങളില്‍ നിന്നായി വൃദ്ധസദനത്തിലെത്തിയവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്നേഹത്തോടെ കഴിഞ്ഞിരുന്നവരുടെ ഇടയില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സങ്ക്്ലി മുരുകന്‍, സന്താനഭാരതി, ജൂനിയര്‍ ബാലയ്യ, അഴക്, നളിനികാന്ത്, ജ്ഞാനവേല്‍ വിജയകൃഷ്ണരാജ് എന്നിവരൊന്നിക്കുന്ന ചിത്രം കൂടിയാണിത്. 

യുവ സംവിധായകന്‍ വിവിയുടെ രണ്ടാം ചിത്രമാണ് നരൈ. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE