ഒരു സെൽഫി ചോദിച്ചു; കിട്ടിയത് ‘മുട്ടൻ’ പണി..! മമ്മൂട്ടിയുടെ മറ്റൊരു സെല്‍ഫിക്കഥ

mammootty-selfie
SHARE

മമ്മൂക്കാ, ഒരു സെൽഫി എടുത്തോട്ടെ...? ചോദ്യം ഇങ്ങനെ. പിന്നെന്താ.. മമ്മൂട്ടി അപ്പോൾ തന്നെ സമ്മതവും മൂളി. എടുത്ത സെൽഫി സഞ്ജു ശിവറാം ഫെയ്സ്ബുക്കിലൂടെ പങ്കും വച്ചു. ഒപ്പം ഒരു കുറിപ്പും. ‘ഒരു സെൽഫി ചോദിച്ചു, കിട്ടി. തൃപ്തിയായി...’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫെയ്സ്ബുക്കിൽ മമ്മൂട്ടി സെൽഫി പങ്കുവച്ചത്. ചിത്രത്തിൽ സഞ്ജുവും ഗ്രിഗറിയും ഷഹീൻ സിദ്ധിഖും ഉണ്ട്. പക്ഷേ ആർ‌ക്കൊപ്പം നിന്നുള്ള സെൽഫിയാണെന്ന് അറിയാൻ അവരോട് തന്നെ നേരിട്ട് ചോദിക്കേണ്ട അവസ്ഥയാണ്. പക്ഷേ പിന്നാലെ കാര്യം വ്യക്തമായി. 

മമ്മൂട്ടിയോടൊപ്പം മൂവരും നിൽക്കുന്ന സെൽഫിയാണിത്. പക്ഷേ മമ്മൂട്ടി കറുത്ത ഹെൽമറ്റ് വച്ച് മുഖം മറച്ചാണ് ഇവരുടെ സെൽഫിക്ക് പോസ് ചെയ്തത്. സെറ്റിൽ മമ്മൂട്ടിയോടൊപ്പം ലഭിച്ച ഇൗ രസകരമായ സെൽഫി സമൂഹമാധ്യമങ്ങളിൽ സഞ്ജു പങ്കുവച്ചതോടെ ചിത്രം വെറലായി.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ  സൈറ്റിലാണ് രസകരമായ സംഭവം. തിരക്കഥൃത്ത് സേതു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമണിത്. മമ്മൂട്ടിക്കൊപ്പം ഷംനകാസിം, ലക്ഷ്മി റായ്, അനു സിത്താര എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

MORE IN ENTERTAINMENT
SHOW MORE