സിനിമ സ്വപ്നം കണ്ട് നിർമാണകമ്പനി തുടങ്ങി; കന്നിചിത്രം കയ്യടി നേടുന്നു

short-film-thamogartham
SHARE

സ്വപ്നത്തിലുള്ള സിനിമയുടെ പൂര്‍ത്തീകരണത്തിനായി നിര്‍മാണ കമ്പനി തുടങ്ങിയ സുഹൃത്തുക്കള്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. കോഴിക്കോട് സ്വദേശികളായ  ചാക്കോ സൈമണും സുഹൃത്ത് അതുല്‍ അജിത്തും നിര്‍മ്മിച്ച തമോഗര്‍ത്തമെന്ന ഹ്രസ്വ ചിത്രമാണ് വ്യത്യസ്തമായ ട്രീറ്റ്മെന്റ് കൊണ്ട് കയ്യടി നേടുന്നത്.

ഊണിലും ഉറക്കത്തിലും സിനിമയെന്ന ചിന്തയുമായി കഴിയുന്ന എത്രയോ േപര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇവരില്‍ നിന്നും കോഴിക്കോട്ടുകാരായ ചാക്കോ സൈമണിനെയും അതുല്‍ അജിത്തിനെയും വേര്‍തിരിക്കുന്നത് ഒറ്റ കാര്യമാണ്. ലക്ഷ്യത്തിലേക്കെത്താനായി സ്വന്തമായി നിര്‍മാണ കമ്പനി തന്നെ തുടങ്ങി. 

ഈ കമ്പനിയുടെ കന്നി സംരംഭം പ്രോക്ഷക കയ്യടി നേടുകയാണ്. കുടിവെള്ളമാണ് ചിത്രത്തിന്റെ പ്രമേയം.  പക്ഷേ തുടക്കം മുതല്‍ ഒടുക്കം വരെ വെള്ളമെന്ന വാക്ക്  ചിത്രത്തിലില്ല. എന്നാല്‍ വെള്ളത്തിനായി നാലംഗ സംഘം നടത്തുന്ന പോരാട്ടമാണ്  ചിത്രം പറയുന്നത്. മലയാള സിനിമ രംഗത്ത് പേരെടുത്തവരാണ്  ഇവരുടെ കന്നി സംരഭത്തിന്റെ പിന്നിലുള്ളത്. കഴിഞ്ഞ  ദിവസം സമൂഹ മാധ്യമത്തില്‍  റിലീസ്  ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണാണ് ലഭിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE