യുവത്വത്തിന്റെ ആഘോഷവുമായി നാം

campus-film2
SHARE

യുവത്വത്തിന്റെ ആഘോഷവുമായി വീണ്ടും ഒരു ക്യാമ്പസ് ചിത്രം റിലീസിനൊരുങ്ങുന്നു. ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന നാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.എന്നാല്‍ പാട്ടുകള്‍ മാത്രമല്ല സിനിമയും ഏറെ പുതുമ നിറഞ്ഞതാണെന്ന സൂചനയുമാണ് ട്രൈലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‍ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് നാം.

ശബരീഷ് വര്‍മ, ഗായത്രി സുരേഷ്, അദിതി രവി തുടങ്ങിയ യുവ താരനിരയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗൗതം വാസുദേവ് മോനോന്‍, ടൊവിനോ തോമസ്,വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം മെയ് 11ന് തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE