വരവറിയിച്ച് മമ്മൂട്ടിയുടെ മാമാങ്കം; തലക്കെട്ട് ടീസര്‍; വിഡിയോ

Maamaankam
SHARE

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ‘തലക്കെട്ടു ടീസര്‍’ പുറത്തുവിട്ടത്. മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെയാണ് ടീസറിന്റെ റിലീസ്. മിനിറ്റുകൾക്കുള്ളിൽ തന്നെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. അന്‍പതിലേറെ ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം ഷെഡ്യൂള്‍ മെയില്‍ കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി പടുകൂറ്റന്‍ സെറ്റുകള്‍ ഒരുങ്ങുകയാണ്.  

പതിനേഴാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർജനിക്കുന്ന ചിത്രമായിരിക്കും മാമാങ്കം. കരിയറിലെ ഏറ്റവും വലിയ ചിത്രമായാണു മമ്മൂട്ടി ‘മാമാങ്ക’ത്തെ വിശേഷിപ്പിച്ചത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം െചയ്യുന്നത്.  വേണു കുന്നപ്പിള്ളിയാണ് ഇൗ ബിഗ്ബജറ്റ് ചിത്രം നിർമിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE