അബ്രാമിന് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ഷാരൂഖ്; അമ്പരപ്പ്: വിഡിയോ

srk-abram
SHARE

ഞായറാഴ്ച വൈകുന്നേരം. പതിവുപോലെ നാഗ്പൂരിലെ ഷോപ്പിങ്ങ് മാളുകളും തെരുവുകളും തിരക്കിലായിരുന്നു. പെട്ടെന്ന് ആ തിരക്കിലേക്ക് കുഞ്ഞുമകന് കളിപ്പാട്ടങ്ങൾ വാങ്ങാൻ ഒരു അച്ഛനെത്തി. ഷോപ്പിങ്ങ് തിരക്കിലായിരുന്ന കണ്ണുകൾക്ക് പെട്ടെന്ന് വിശ്വസിക്കാനായില്ല, അടുത്തുനിൽക്കുന്നത് ബോളിവുഡിലെ സൂപ്പർഡാഡ് ഷാരൂഖ് ഖാനാണെന്ന്. 

താരപരിവേഷങ്ങളില്ലാതെ ഇളയ മകൻ അബ്രാമിനുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ വന്നതായിരുന്നു ഷാരൂഖ്. കടയിലുണ്ടായിരുന്ന ആരോ ആണ് വിഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ പങ്ക് വച്ചത്.  ഇതിനുമുന്‍പും മക്കളോടൊപ്പം സാധാരണക്കാരനെപ്പോലെ പലയിടത്തും ഷാരൂഖ് എത്തിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരിക്കലും മടികാണിക്കാത്ത വ്യക്തിയാണ് ബോളിവുഡിന്റെ കിങ്ഖാൻ. അബ്രാമിനെക്കൂടാതെ രണ്ട് മക്കളും ഷാരൂഖിനുണ്ട്, ആര്യനും സുഹാനയും. നല്ല നടൻ, നിർമാതാവ്, കിങ്ഖാൻ എന്നീ വിശേഷണങ്ങളേക്കാൾ താൻ ഏറെ ഇഷ്ടപ്പെടുന്നത് മക്കളുടെ നല്ല അച്ഛൻ എന്ന വിശേഷണമാണെന്ന് ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. 

#shahrukhkhan #shooping at #hamleys store at #highstreetphoenix mall mumbai

A post shared by Nirmal Bhura (@nirmal_bhura8) on

MORE IN ENTERTAINMENT
SHOW MORE