കാമുകിയുടെ ട്രെയിലർ തരംഗമാകുന്നു; ട്രെൻഡിങ്ങിൽ നമ്പർവൺ, വിഡിയോ

film-kamuki
SHARE

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കാമുകിയുടെ ട്രെയിലര്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പേരുകൊണ്ട് മാത്രമല്ല സ്വഭാവംകൊണ്ടും വ്യത്യസ്തയാണ് ഈ കാമുകി. ഇതിഹാസ, സ്റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു.എസ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്.

അപര്‍ണ്ണാ ബാലമുരളിയും അസ്ക്കര്‍ അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാംപസ് പ്രണയ കഥ പറയുന്ന കാമുകിയുടെ സംഗീത സംവിധാനം ഒരുക്കുന്നത് ഗോപീ സുന്ദറാണ്. 

എന്തായാലും അച്ചാമ്മയുടെ തട്ടുപൊളിപ്പന്‍ പ്രകടനംകൊണ്ട് ഹിറ്റായി മാറിയിരിക്കുകായാണ് കാമുകി ട്രെയിലർ‍.

MORE IN ENTERTAINMENT
SHOW MORE