പകൽ അമ്മയെന്ന് വിളിക്കും; രാത്രി കിടക്കയിലേക്ക് ക്ഷണിക്കും; തുറന്നടിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

sri-reddy-apoorva
SHARE

തെലുങ്ക് സിനിമാലോകത്ത് നടി ശ്രീ റെഡ്ഢി തുടങ്ങിവച്ച കാസ്റ്റിങ് കൗച്ച് കലഹം പുതിയ തലത്തില്‍ ശക്തി പ്രാപിക്കുന്നു.  കാസ്റ്റിങ്ങ് കൗച്ചിനെതിരെ വിവസ്ത്രയായി ശ്രിറെഡ്ഢി തെരുവിൽ പ്രതിഷേധമറിയിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്ത്. സിനിമാമേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ തുറന്നുപറഞ്ഞ് 15 ജൂനിയർ ആർട്ടിസ്റ്റുകള്‍ വാർത്താസമ്മേളനം നടത്തി. 

സിനിമയിൽ ഒരു അവസരം കിട്ടാൻ വേണ്ടി സംവിധായകൻ പറയുന്നത് എന്തും ചെയ്യാനാണ് ഞങ്ങളുടെ വിധി. കിടക്ക പങ്കിടുക മാത്രമല്ല, സംവിധായകൻ പറയുന്നത് കേട്ട് സ്കിൻ ടോൺ മാറ്റാനായി സർജറി വരെ നടത്തിയിട്ടുണ്ടെന്ന് ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ തുറന്നു പറഞ്ഞു. 18 മുതൽ 40 വയസുവരെ പ്രായമുള്ളവർ നേരിടുന്ന ചൂഷണങ്ങൾ തുറന്നുപറയാൻ സന്നദ്ധരായി. 10 വർഷമായി തെലുങ്ക് ഇൻഡസ്ട്രിയിൽ നിൽക്കുന്ന സന്ധ്യാനായിഡുവിന്റെ വാക്കുകൾ ഇങ്ങനെ: 

സംവിധായകൻ പറയുന്നതൊക്കെ ചെയ്താലും മിക്കവർക്കും റോളൊന്നും കിട്ടാറില്ല. കിട്ടിയാലും സ്ക്രീനിൽ ഒന്നോ രണ്ടോ മിനിറ്റ് വന്നുപോകുന്ന വേഷം മാത്രമായിരിക്കും അത്. 18–ാമത്തെ വയസുമുതൽ സിനിമയിൽ അഭിനയിക്കുന്ന വ്യക്തിയാണ് ഞാൻ. ചേച്ചി, അമ്മ റോളുകളാണ് ഞാൻ സ്ഥിരമായി ചെയ്യുന്നത്. സെറ്റിൽവെച്ച് എന്നെ അമ്മ എന്ന് വിളിക്കുന്നവരാണ് രാത്രിയിൽ കൂടെ കിടക്കാൻ  ക്ഷണിക്കുന്നത്. വാട്സാപ്പ് വന്നതോടെ അതുവഴിയുള്ള ശല്യവും കൂടുതലാണ്. രാത്രിയിൽ ഇക്കിളി സംസാരങ്ങൾക്ക് നിർബന്ധിക്കും. 

പിന്നാലെ നടന്നു, പിന്നെ ഭീഷണി, 10 കൊല്ലം പ്രണയം: ആ കഥ പറഞ്ഞ് ഹരീഷ് കണാരൻ

മാനേജർ കാരവൻ ഉപയോഗിക്കാമെന്ന് പറഞ്ഞാലും അതിന് ഞങ്ങൾക്ക് അനുവാദമില്ല. സാരിയുടെ മറവിലും ഏതെങ്കിലും കെട്ടിടത്തിന്റെ മറവിലും നിന്നാണ് കോസ്റ്റ്യൂ മാറുന്നതുപോലും. വലിയ താരങ്ങൾക്ക് രാജകീയ പരിഗണന നൽകുമ്പോൾ ഞങ്ങളെ പുഴുക്കളെപ്പോലെയാണ് കരുതുന്നത്– സുനിത റെഡ്ഢി പറയുന്നു. 

ഇതിനെതിരെ ശക്തമായ സംഘടന വേണമെന്നും തിരഞ്ഞെടുപ്പിലൂടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ടോളിവുഡിലെ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ ആവശ്യം. സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കുന്ന മേഖലയായി ടോളിവുഡ് മാറേണ്ടത് അത്യാവശ്യമാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സൈഫിനെ കല്ല്യാണം കഴിച്ച കരീന പ്രതിഷേധിക്കേണ്ട..! ആക്രമണത്തിന് ചുട്ട മറുപടി

MORE IN ENTERTAINMENT
SHOW MORE