തീർന്നെന്ന് കരുതുന്ന വേളയിൽ ഇര വീണ്ടും തുടങ്ങും: ഉണ്ണിമുകുന്ദൻ

unni-mukundan
SHARE

നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് യുവതാരങ്ങള്‍ അണിനിരന്ന ഇര. ട്വിസ്റ്റുകൾ നിറഞ്ഞതാണ് ചിത്രമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറയുന്നു. സിനിമ തീർന്നെന്ന് കരുതുന്ന വേളയിൽ ഇര എന്ന ചിത്രത്തിന് പറയാൻ വീണ്ടും ഏറെയുണ്ടെന്നും ഉണ്ണിമുകുന്ദൻ പുലർവേളയിൽ പറഞ്ഞു.

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ രാജീവായി ഉണ്ണിയും ഡോ. ആര്യനായി ഗോകുല്‍ സുരേഷുമെത്തുന്ന ചിത്രത്തില്‍ മിയയും നിരഞ്ജന അനൂപുമാണ് നായികമാര്‍, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ലെന, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍.  നവാഗതനായ സൈജു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്നാണ് . ഗോപീസുന്ദറിന്റേതാണ് സംഗീതം.

MORE IN ENTERTAINMENT
SHOW MORE