ഒരു ചായയ്ക്ക് പോലും വകയില്ല, ക്ഷയരോഗമാണ്: സൂപ്പർതാരത്തോട് സഹായമഭ്യർഥിച്ച് സഹതാരം

pooja-dadwal
SHARE

സിനിമ ഉയർചയുടെയും താഴ്ചയുടെയും ചൂതാട്ടഭൂമി കൂടിയാണ്. ചിലർ ആകാശം മുട്ടുന്ന താരങ്ങളാകുമ്പോൾ ചിലർ എങ്ങും ആകാതെ തളർന്നുവീഴുന്നു. പൂജ ദാഡ്‌വാൾ എന്ന നടിയ്ക്കുള്ളതും താഴ്ചയുടെയും തളർച്ചയുടെയും ജീവിതകഥയാണ്. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതി എന്ന സിനിമയില്‍ സല്‍മാന്റെ സഹതാരമായിരുന്നു പൂജ. സിനിമയിൽ അധികം തിളങ്ങാൻ സാധിക്കാതെ ഒരു ചൂതാട്ടകേന്ദ്രത്തിൽ മാനേജരായി ജോലിനോക്കുകയായിരുന്നു ഇവർ. 

അപ്രതീക്ഷിതമായിട്ടാണ് ക്ഷയരോഗബാധിതയാകുന്നത്. രോഗം മൂർച്ഛിച്ച് മുംബൈയിലുള്ള സ്വകാര്യആശുപത്രിയിൽ ചികിൽസയിലാണ് പൂജ. ചികിൽസയ്ക്ക് പണം തികയാതെ വന്നപ്പോൾ സൽമാൻഖാനോട് ചികിൽസാസഹായം അഭ്യർഥിച്ചിരിക്കുകയാണിവർ. "ഞാനിന്ന് പൂർണ്ണദരിദ്രയാണ്, ഒരു ചായകുടിക്കണമെങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സാമ്പത്തികസ്ഥിതിയും ആരോഗ്യവും മോശമാണ് സഹായിക്കണം"- പൂജ യാചിക്കുന്നു.

pooja-salman

തന്റെ അവസ്ഥ ചിത്രീകരിച്ച വിഡീയോ സൽമാൻ അയച്ചുകൊടുത്തിട്ടുണ്ട് പൂജ. നിരവധിതവണ താരത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിഡീയോ കണ്ടാൽ സൽമാൻഖാൻ തീർച്ചയായും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൂജ. എന്നെങ്കിലും സൽമാൻ വരുമെന്ന പ്രതീക്ഷയിലാണ് പൂജയുടെ ജീവിതം. 

MORE IN ENTERTAINMENT
SHOW MORE