മൗനാക്ഷരങ്ങളുടെ ഷൂട്ടിങ് തുടങ്ങി

film
SHARE

ബധിരരും മൂകരും മാത്രം അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. മൗനാക്ഷരങ്ങളെന്ന് പേരിട്ട സിനിമയില്‍ മുപ്പതില്‍ അധികം യുവതാരങ്ങളാണ് അണിനിരക്കുന്നത്. കോഴിക്കോട്ടും പരിസരത്തുമായി ഷൂട്ടിങ് പുരോഗമിക്കുന്ന  സിനിമ ആറു മാസത്തിനുള്ളില്‍ തിയേറ്ററിലെത്തും.

 വൈകല്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവരുടെ എത്രയോ കഥകള്‍ ഏറെയുണ്ടെങ്കിലും  മിണ്ടാനും കേള്‍ക്കാനും കഴിയാത്ത  സിനിമ താരങ്ങളില്ലെന്ന  ചിന്തയില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. ചെറു സിനിമകളിലൂടെ ശ്രദ്ധേയനായ  ദേവദാസ് കല്ലൂരിയാണ്  സംവിധാനം. പ്രത്യേക റിഹേഴ്സല്‍ നടത്തിയാണ് അഭിനേതാക്കളെ സിനിമയ്ക്കായി പാകപെടുത്തിയെടുത്തത്.

കുടുംബകഥയാണ് മൗനാക്ഷരങ്ങള്‍.അഭിനയിക്കുന്നവര്‍ക്ക് ശബ്ദമില്ലെങ്കിലും യഥാര്‍ഥ സിനിമയില്‍ ഇഷ്ടം പോലെ ഡയലോഗുകളുണ്ട്. കൂടാതെ മൂന്നു പാട്ടുകളും. ഡബിങ് ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെയാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. 

MORE IN ENTERTAINMENT
SHOW MORE