ശ്രീദേവിക്ക് പകരം മാധുരി; നന്ദി പറഞ്ഞ് ജാന്‍വി; പകരമാകില്ലെന്ന് ആരാധകര്‍

madhuri-sridevi
SHARE

ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി കരണ്‍ ജോഹര്‍ നിർമിക്കാനിരുന്ന ചിത്രത്തിൽ ശ്രീദേവിക്കു പകരം മാധുരി ദീക്ഷിത്. അമ്മ ഏറെ ആഗ്രഹിച്ച വേഷം ചെയ്യാനൊരുങ്ങുന്ന മാധുരിക്ക് നന്ദി പറഞ്ഞ് ജാന്‍വി കപൂര്‍ രംഗത്തെത്തി. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് തയ്യാറെടുക്കുന്ന മാധുരിക്ക് മംഗളാശംസകള്‍ നല്‍കി ജാന്‍വി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ശ്രീദേവിയും മാധുരിയുമൊത്തുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, ശ്രീദേവിക്ക് പകരം ആരുമാകില്ലെന്നാണ് ആരാധകർ പറയുന്നത്.

‘അഭിഷേക് വര്‍മന്റെ അടുത്ത ചിത്രം അമ്മയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതിന് അച്ഛനും, ഞാനും ഖുഷിയും മാധുരിജിയോട് നന്ദി പറയുന്നു,’ ജാന്‍വി കുറിച്ചു.  25 വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജയ് ദത്തും ശ്രീദേവിയും ഒരുമിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹറിന്റേതാണ് ചിത്രത്തിന്റെ ആശയം. മാധുരിയെ കൂടാതെ സോനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ടാകും.

MORE IN ENTERTAINMENT
SHOW MORE