കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി..’ അനുഭവമെഴുതി ദിവ്യ ഉണ്ണി

divya1
SHARE

ഒമ്പത് വർഷങ്ങൾക്ക് ശേഷം ശ്രീപത്മനാഭ സ്വാമിയെ ദർശിച്ചതിന്റെ അനുഭവം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. ‘ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ‘ക്ഷീരസാഗര ശയനാ…’ എന്ന കീര്‍ത്തനമായിരുന്നു, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് ഞാന്‍ പുറത്തു കാത്തുന്നിന്നു. പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മൂന്നാമത്തെയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ...’  ഇൻസ്റ്റഗ്രാമിൽ ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞമാസമാണ് ദിവ്യ ഉണ്ണി പുനർ വിവാഹിതയായത്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ.  മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ ഭര്‍ത്താവ്.  

MORE IN ENTERTAINMENT
SHOW MORE