ഗാനമേളയ്ക്കിടെ യുവഗായകൻ വേദിയിൽ കുഴഞ്ഞു വീണു; നില ഗുരുതരം

shanavas
SHARE

ഗാനമേളയ്ക്കിടെ യുവഗായകൻ വേദിയിൽ കുഴഞ്ഞുവീണു. തിരുവനന്തപുരം സ്വദേശിയായ ഗായകൻ ഷാനവാസാണ് പാട്ടു പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞു വീണത്. ശാർക്കരയിൽ വച്ചുനടന്ന ഗാനമേളയിലാണ് സംഭവം. ഡ്യൂയറ്റ് പെർഫോമൻസിനിടെ ഷാനവാസ് തല ചുറ്റി സ്‌റ്റേജിന്റെ താഴേക്ക് വീഴുകയായിരുന്നു. കാണികൾക്ക് ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും ഷാനവാസ് എഴുന്നേറ്റു വരാതായപ്പോൾ ആളുകൾ ഓടിക്കൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

തുടർന്ന് ഷാനവാസിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലാണ് ഷാനവാസ് ഇപ്പോൾ. സിനിമ പിന്നണി മേഖലയിൽ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പ്രശസ്തനാണ് ഷാനവാസ്. പ്രിയപ്പെട്ട ഗായകന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനുമായുള്ള പ്രാർഥനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ കാണാം;

MORE IN ENTERTAINMENT
SHOW MORE