മമ്മൂട്ടി അച്ചായനായിത്തന്നെ വരും, കുഞ്ഞച്ചനെന്ന പേര് ഉപേക്ഷിച്ചേക്കും

koyyam-kunjachan-contravarcy
SHARE

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വിവാദത്തില്‍. അനുമതിയില്ലാതെ കുഞ്ഞച്ചനെ കഥാപാത്രമാക്കി സിനിമയെടുത്താന്‍ നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം കുഞ്ഞച്ചന്റെ നിര്‍മാതാവ് അരോമ മണി മുന്നറിയിപ്പ് നല്‍കി. ഇതോടെ നിര്‍മാതാവ് വിജയ് ബാബു കോട്ടയം കുഞ്ഞച്ചന്‍ രണ്ടില്‍ നിന്ന് പിന്‍മാറി.

തിയേറ്ററുകളെ ഇളക്കിമറിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം ചിത്രീകരണം തുടങ്ങും മുമ്പേ അനിശ്ചിതത്വത്തിലായി. നിര്‍മാതാവ് വിജയ് ബാബുവിനോ സംവിധായകന്‍ മിഥുന്‍ മാനുവലിനോ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ നിര്‍മാതാവ് അരോമ മണി വ്യക്തമാക്കി. വിജയ് ബാബു തന്നെ വന്നു കണ്ട് കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ വച്ച് സിനിമ ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ അനുമതിയില്ലാതെ സിനിമയുമായി മുന്നോട്ടുപോയാല്‍ നിയമനടപടി സ്വീകരിക്കും.

ആദ്യഭാഗത്തിന്റെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ആലോചനകളുമായി മുന്നോട്ടുപോകവേയാണ് വിജയ് ബാബു പ്രോജക്ട് പ്രഖ്യാപിച്ചത്. അരോമ മണിയുടെ അനുമതിയോടെ കോട്ടയം കുഞ്ഞച്ചനെ  കഥാപാത്രമാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചിരുന്നെന്നും സുരേഷ് ബാബു.

വായിക്കാം... മ്മൂട്ടിച്ചിത്രവുമായി മുന്നോട്ടെന്ന് മിഥുന്‍; ‘കുഞ്ഞച്ചനുനേരെ കാടടച്ച് വെടിവയ്ക്കരുത്’

അരോമ മണി എതിര്‍ത്തതോടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ സിനിമ ചെയ്യാനില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. തങ്ങള്‍ ചെയ്യാനുദ്ദേശിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന് കോട്ടയം കുഞ്ഞച്ചന്റെ മാനറിസങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ആ പേരും കഥാപാത്രവും സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും വിജയ്ബാബു പറയുന്നു.

MORE IN ENTERTAINMENT
SHOW MORE