ശ്രിയ വിവാഹിതയായി; റഷ്യൻ ടെന്നീസ് താരം വരന്‍: ക്യാമറ കാണാതെ പ്രണയം

shriya-saran
SHARE

നടി ശ്രിയ ശരൺ വിവാഹിതയായതായി റിപ്പോർട്ട്. കാമുകനായ റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. ഈമാസം 12ന് മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിനിമാരംഗത്ത് നിന്ന് മനോജ് ബാജ്പേയിയും ഭാര്യ ഷബാനയും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാർത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രിയയും ആന്ദ്രേയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ക്യാമറക്കണ്ണുകൾക്കു പിടികൊടുക്കാതെയാണ് ഇരുവരുടെയും  പ്രണയം പൂവണിഞ്ഞത്. 

shriya-andrei

ഹരിദ്വാർ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. 2001ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയു‌ടെ അരങ്ങേറ്റം. മമ്മൂട്ടിക്കും പൃഥിരാജിനുമൊപ്പം പോക്കിരിരാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.  കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അതേപേരിൽ ഹിന്ദിയിലെടുത്തപ്പോൾ ശ്രിയയായിരുന്നു നായിക.

MORE IN ENTERTAINMENT
SHOW MORE