ആരാണ് ഞാന്‍ ? ഒരു നടന്‍ 40 വേഷങ്ങളില്‍

aranu-jan1
SHARE

ഒരു  നടന്‍ നാല്പതു വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം ആരാണ് ഞാന്‍ തീയറ്ററിലെത്തി. ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ട്് പുതുമുഖ നടനും ഡോക്ടറുമായ ജോണ്‍സണ്‍ ജോര്‍ജാണ് നാല്പതു വേഷങ്ങളിലത്തുന്നത്.പി.ആര്‍.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്നു, ചിത്രത്തിന്റെ ആശയം നിര്‍മാതാവു കൂടിയായ ഡോ. ജോണ്‍സണ്‍ ജോര്‍ജിന്റെതാണ്.

കൊട്ടാരക്കര ലോട്ടസ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റ സ്ഥാപകനും പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ജോണ്‍സണ്‍ ജോര്‍ജ്  40 വേഷങ്ങളിലെത്തുന്ന ആരാണ് ഞാന്‍ ,വളരെ വ്യസ്തമായ പ്രമേയമാണ് പറയുന്നത്. ഗ്ലോബ് മാന്‍ എന്നറിയപ്പെടുന്ന തത്വചിന്തകന്റെ ചിന്തകളും അന്വേഷണങ്ങളും യാത്രകളുമാണ് ആരാണ് ഞാന്‍ എന്ന സിനിമയുടെ ഉള്ളടക്കം. ചരിത്ര സംഭവങ്ങള്‍ മുതല്‍ സമകാലിക സംഭവങ്ങള്‍ വരെ ചിത്രത്തിലുണ്ട്.ബുദ്ധന്‍ ,ക്രിസ്തു,ശ്രീകൃഷ്ണന്‍, ഗലീലിയോ, ഡാവിഞ്ചി,ഗാന്ധിജി,ചാര്‍ളി ചാപ്ലിന്‍ മദര്‍തെരേസ തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിലാണ് ഡോ.ജോണ്‍സണ്‍ ജോര്‍ജ് പ്രത്യക്ഷപ്പെടുന്നത്.

മേക്കപ്പ്മാന്‍ റോയ് പല്ലിശേരി പല രൂപത്തിലേക്ക് മാറ്റിയെങ്കിലും അഭിനയം വിഷമകരമായിരുന്നുവെന്ന് ജോണ്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഓരോ മനുഷ്യനും സ്വയം ചോദിക്കുന്ന ആരാണ് ഞാന്‍ എന്ന ചോദ്യമാണ് ജോണ്‍സണ്‍ ജോര്‍ജിനെ സിനിമ എന്ന ആശയത്തിലേക്ക് എത്തിച്ചത്. രോഗികളെ നോക്കുന്ന തിരക്കിനിടയില്‍ നിന്നാണ് സിനിമ അഭിനത്തിന് ഡോക്ടര്‍ ജോണ്‍സണ്‍ ജോര്‍ജ് സമയം നീക്കിവെച്ചത്. ഒരു ചിത്രത്തില്‍ ഇത്രയും വേഷം ചെയ്തതിന് ലോക റെക്കോര്‍ഡ് പ്രതീക്ഷിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

MORE IN ENTERTAINMENT
SHOW MORE