കോഹ്‌‌ലിയുടെ ടീ ഷര്‍ട്ടണിഞ്ഞ് അനുഷ്ക, ആരാധക പ്രതികരണം ഇങ്ങനെ

virat-anushka-t-shirt
SHARE

അനുഷ്കാ ശർമയും വിരാട് കോഹ്ലിയും എന്നും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. താരങ്ങള്‍തന്നെ ആരാധകർക്കായി അവരുടെ ഫോട്ടോകളും വീഡിയോകളും എല്ലാം ഇതിനോടകം ‌തന്നെ പങ്കുവച്ചു കഴിഞ്ഞു. അവരുടെ ചെറിയ നീക്കങ്ങളെ പോലും ആരാധകർ സസൂക്ഷ്മം വീക്ഷിക്കും. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. . വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ജീവിതം ഇപ്പോൾ കടന്നു പോകുന്നതെന്ന് വിവാഹ ശേഷം വിരാട് കോഹ്ലി തന്നെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

ഇപ്പോൾ ഏറ്റവും പുതിയ ചർച്ചാ വിഷയം അനുഷ്കയുടെ ടീ ഷർട്ടാണ്. വിവാഹശേഷവും ഇരുവരുടെയും പ്രണയം പറയുന്നതാണ് ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങള്‍.കുറച്ചു ദിവസം മുൻപ് കോഹ്ലി ധരിച്ചിരുന്ന അതേ ടീഷർട്ട് തന്നെ ധരിച്ച് അനുഷ്കയെത്തിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്വിറ്ററിൽ ഫോട്ടോ എത്തിയതോടെ ആരാധകരും അനുഷ്കയെ പുകഴ്ത്തുകയാണ്. എപ്പോഴും കോഹ്ലിയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടാണ് ആ ടീഷർട്ട് തന്നെ ധരിച്ച് അനുഷ്ക എത്തിയതെന്നാണ് ആരാധകർ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE