ആരാധക കുടുംബത്തിലെ ഉറ്റവരുടെ കണ്ണീരൊപ്പി മമ്മൂട്ടി; വികാരനിമിഷം

mammootty-charity
SHARE

ആരാധകരുടെ കണ്ണീരില്‍ പങ്കുചേര്‍ന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂട്ടി. കണ്ണൂരിൽ ബൈക്കപകടത്തിൽ മരണമടഞ്ഞ അർഷാദിന്റെ കുടുംബത്തിനും ഫാൻസ്‌ പ്രവർത്തകൻ ആയിരുന്ന വയനാട്ടിലെ വേലായുധന്റെ കുടുംബത്തിനും മമ്മൂട്ടി ധനസഹായം കൈമാറി. മാധ്യമങ്ങളെ അറിയിക്കാതെ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് താരം സഹായക്കൈ നീട്ടിയത്. മാസ്റ്റർപീസ് സിനിമയുടെ പ്രചാരണത്തിനായി എടപ്പാളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ മരണപ്പെട്ട കരാർ തൊഴിലാളി ഷിനോദിന്റെ കുടുംബത്തിനും മമ്മൂട്ടി ധനസഹായം കൈമാറി.  

mammootty-charity3

കണ്ണൂരിലെ അർഷാദിന്‍റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി അന്നുതന്നെ മമ്മൂട്ടിയും ദുല്‍ഖറും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അര്‍ഷാദ് ആയിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. സഹോദരങ്ങളുടെ പഠനവും തന്റെ ചുമതലയിൽ നോക്കി നടത്തിയിരുന്നതും അർഷാദായിരുന്നു. കുടുംബത്തിന്‍റെ അവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുടർസഹായങ്ങൾക്കായി തന്റെ ഓഫിസിനെ ചുമതലപ്പെടുത്തുകയായിരുന്നു. 

mamootty-t

വയനാട്ടിലെ തങ്ങളുടെ സഹപ്രവർത്തകന്റെ വേർപാടും കുടുംബത്തിന്റെ ബുദ്ധിമുട്ടും ആരാധകസംഘം തന്നെയാണ് അദ്ദേഹത്തെ ധരിപ്പിച്ചത് . എടപ്പാളിലെ ഫ്ളക്സ് തൊഴിലാളിയായിരുന്ന ഷിനോജിന്റെ കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ പതഞ്‌ജലി മാനേജിങ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാർ അവരെ സഹായിക്കണമെന്ന ആവശ്യവും നേരത്തെ തന്നെ മമ്മൂട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. സഹായ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയ മമ്മൂട്ടി തന്റെതന്നെ പങ്കാളിത്തത്തിൽ ഉള്ള ‘പതഞ്‌ജലി’ സെന്ററിൽ നിന്നും തുടര്‍നടപടികള്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

മമ്മൂട്ടിയുടെ നീക്കം അറിഞ്ഞ വിവിധ ഭാഗങ്ങളിൽ ഉള്ള ആരാധകരും ഉദ്യമത്തിന് പിന്തുണയുമായി എത്തി. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേന്ദ്ര കമ്മറ്റിയുടെ നിയന്ത്രണത്തിൽ ജിസിസി, അമേരിക്ക, അയർലൻഡ് ഘടകങ്ങൾ സംസ്ഥാന കമ്മറ്റിയുമായി കൈകോർത്തപ്പോൾ വലി തുക കണ്ടെത്താനായെന്ന് കേന്ദ്ര കമ്മറ്റി സെക്രട്ടറി സഫീദ് കുമ്മനം പറഞ്ഞു.

mammootty-charity2

ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ; തോമസ് കുരിയൻ മരോട്ടിപ്പുഴ, പതഞ്‌ജലി മാനേജിങ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാർ കെ., മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർനാഷനൽ രക്ഷാധികാരി എസ്.ജോർജ്, ട്രഷറർ വിനോദ്, സംസ്ഥാന കമ്മറ്റി ഭാരവാഹികൾ ആയ ഷാനവാസ്, പ്രിയദർശൻ, അജിത്, അജീഷ് മലപ്പുറം, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

MORE IN ENTERTAINMENT
SHOW MORE