ആരാധകൻ നടനായി താരത്തോടൊപ്പം; കാത്തിരുന്നത് 12 വർഷം

mammooty-sam1
SHARE

ക്വീൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സാം സിബിൻ. ഇപ്പോഴിതാ സാമിനെ തേടി മറ്റൊരു ഭാഗ്യം കൂടി. തന്റെ പ്രിയതാരമായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം. മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലാകും സാമും ഒപ്പം അഭിനയിക്കുക. 12 വർഷം മുമ്പ് മമ്മൂട്ടിയുടെ കടുത്ത ആരാധകനെന്ന നിലയിൽ അദ്ദേഹത്തെ കണ്ട കാര്യം സാം ഫേസ്ബുക്കിൽ പങ്കുവച്ചു.

ചെറിയ േവഷമാണെങ്കിൽ കൂടി അദ്ദേഹത്തിന്റെയൊപ്പം അഭിനയിക്കാന്‍ സാധിക്കുക ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും സാം പറയുന്നു. തന്നെ സിനിമയിലെത്തിച്ച ഡിജോ ജോസിന് നന്ദി പറയാനും സാം മറന്നില്ല.

MORE IN ENTERTAINMENT
SHOW MORE