ഡേവിഡ് നൈനാനാകാനൊരുങ്ങി വിക്രമും വെങ്കിേടഷും, ദി ഗ്രേറ്റ് ഫാദർ റീമേക്ക് ചെയ്യുന്നു

greatfather-tamil
SHARE

മലയാളത്തിൽ വൻവിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദർ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. തമിഴിൽ ചിയാൻ വിക്രമും തെലുങ്കിൽ വെങ്കിടേഷുമാണ് ഡേവിഡ് നൈനാൻ എന്ന മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം വൻവിജയമാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ വ്യത്യസ്ഥ ഗെറ്റപ്പും സ്റ്റൈലും ഡ്രെസിങും ആരാധകശ്രദ്ധ നേടിയിരുന്നു. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്.

സാമിയുടെ രണ്ടാംഭാഗത്തിലാണ് വിക്രം ഇപ്പോൾ അഭിനയിക്കുന്നത്. അതിനുശേഷം ഗൗതം വാസുദേവ മേനോന്റ ധ്രുവനച്ചത്തിരം, ആർ.എസ്.വിമലിന്റെ മഹാവീർ കർണ എന്നീ ചിത്രങ്ങൾക്ക് ശേഷമാകും ഗ്രേറ്റ് ഫാദറിൽ വിക്രം എത്തുകയെന്നാണ് സൂചന.

greatfatherposter

 വെങ്കിടേഷ് മുൻപ് തന്നെ ചിത്രം റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മോഹൻലാൽ ചിത്രം ദൃശ്യവും വെങ്കിടേഷ് തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. മാധവൻ നായകനായെത്തിയ ഇരുത് സുട്രിന്റെ തെലുങ്ക് പതിപ്പിലും വെങ്കിടേഷാണ് നായകൻ.

മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ താരം സ്നേഹ, ബേബി അനിഘ, മാളവിക മോഹൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. തമിഴ്താരം ആര്യയും ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE