ആര്യയ്ക്കു വേണ്ടി മതം മാറുമോ? റിയാലിറ്റി ഷോയിൽ 'ലൗ ജിഹാദ്' വിവാദം

arya-varalakshmy-sarath-kumar
SHARE

നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ വൻ വിവാദത്തിൽ. കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് നേതൃത്വം രംഗത്തു വന്നു.നടി വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡാണ് നിലവിലെ വിവാദത്തിന് വഴി തെളിയിച്ചത്. ആര്യയുടെ യഥാർത്ഥ പേര് ജംഷാദ് എന്നാണ്. ആര്യ ഒരിക്കലും അങ്ങനെ പറയില്ല എന്നാൽ ആവശ്യപ്പെട്ടാൽ മുസ്ലീം ആയ ആര്യയ്ക്ക് വേണ്ടി മതം മാറുമോ എന്ന ചോദ്യമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മതം മാറില്ലെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞപ്പോൾ മറ്റ് ചിലർ സമ്മതം മൂളി.

റിയാലാറ്റി ഷോയ്ക്ക് എതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ അടക്കമുളളവർ രംഗത്തു വന്നു. 16 പെൺകുട്ടികൾ പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോ നാണമില്ലാത്ത നാടകമാണെന്ന് രാജ പ്രതികരിച്ചു. ഇത്തരത്തിൽ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാൽ അത് വർഗീയതയാകുമെന്നും ഇത് ലൗ ജിഹാദാണെന്നും രാജ തുറന്നടിച്ചു. 

arya-reality-show

ഇത്തരത്തില്‍ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയതയാക്കും എന്നും ഇതു ലൗ ജിഹാദാണ് എന്നും എച്ച് രാജ ട്വീറ്റില്‍ ആരോപിച്ചിരുന്നു. സ്ത്രീകളുടെ മനസുവച്ചു കളിക്കരുത് എന്നും ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട പരിപാടിയാണ് ഇത് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുണ്ട്.

റിയാലിറ്റി ഷോയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് വരുന്നത്. ഇതിൽ ജയിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുമെന്നാണ് ആര്യ അറിയിച്ചിരിക്കുന്നത്. 

രാഖി സാവന്തിന്റെ കല്യാണ മാമാങ്കം ഞങ്ങള്‍ കുറെ കണ്ടതാ, ഇപ്പോള്‍ ആ വഴിയേ ആര്യയും...കഷ്ടം തന്നെ... എന്നാണ് പ്രധാനവിമർശനം. നേരത്തെ നടി രാഖി സാവന്തും ഇതുപോലൊരു റിയാലിറ്റി ഷോ ഹിന്ദിയില്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ അതിലെ വിജയിയെ നടി വിവാഹം കഴിച്ചിരുന്നില്ല. ജീവിതത്തിലെ നിര്‍ണായക സംഭവമായ വിവാഹത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് ശരിയായില്ലെന്നാണ് ആര്യയ്‌ക്കെതിരെയുള്ള വിമര്‍ശനം. ഷോയിൽ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ഭാവി എന്താകുമെന്നും പലരും ആശങ്ക പങ്കുവയ്ക്കുന്നു. നിരവധി ട്രോള്‍ വിഡിയോകളും ആര്യയ്ക്കെതിരെസജീവമായിക്കഴിഞ്ഞിരിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE