വിജയ്സേതുപതിയുടെ പ്രിയപ്പെട്ട 'പുള്ളി' വിവാഹിതനായി

kathir-kavin
SHARE

വിജയ്സേതുപതിയുടെ പ്രിയപ്പെട്ട തമ്പി കതിർ എൽ കെവിൻ വിവാഹിതനായി. വിക്രം വേദയിൽ വിജയ്സേതുപതിയുടെ അനുജൻ കഥാപാത്രം പുള്ളിയെ അവതരിപ്പിച്ചത് കതിറാണ്. ഗായത്രി–പുഷ്കർ ജോഡി ഒരുക്കിയ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 ഈറോഡ്‌ സ്വദേശിനിയായ സഞ്ജനയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ട്വിറ്ററിലൂടെ കതിര്‍ നന്ദി പറഞ്ഞു. 2013 ല്‍ പുറത്തിറങ്ങിയ മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് കതിര്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE