മാര്‍ത്താണ്ഡവര്‍മ ഒരുങ്ങുന്നു; അവതാറിന് ദൃശ്യസങ്കേതമൊരുക്കിയ ചക് കോമിസ്കി മലയാളത്തിലേക്ക്

rana-marthandavarma
SHARE

മലയാള സിനിമയുടെ ഭാഗമാകാന്‍ ഹോളിവുഡില്‍ നിന്ന് മറ്റൊരു സാങ്കേതിക പ്രതിഭ കൂടിയെത്തുന്നു. അവതാര്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്കിയാണ് മലയാളത്തിലേക്ക് എത്തുന്നത്. ചിത്രീകരണം ആരംഭിക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വേണ്ടിയാണ് ചക് കോമിസ്കി എത്തുന്നത്.

ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ദൃശ്യ വിസ്മയം ഒരുക്കിയ ചക് കോമിസ്കി പൂര്‍ണമായും ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയാണ് മാര്‍ത്താണ്ഡ വര്‍മ്മയ്ക്കുള്ളത്. ഷാരൂഖ് ഖാന്‍ ചിത്രം ഡോണ്‍ 2വില്‍ കോമിസ്കി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലേക്കും എത്തുന്നത്.

കെ.മധുവാണ് അനിഴം തിരുനാ‍ള്‍ മാര്‍ത്താണ്ഡവര്‍മ കിങ് ഓഫ് ട്രാവന്‍കൂര്‍ സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ റോബിന്‍ തിരുമലയാണ്. റാണ ദഗുപതിയാണ് മാര്‍ത്താണ്ഡ വര്‍മ്മയ‌ായി വേഷമിടുന്നത്. റസൂല്‍ പൂക്കുട്ടി, പീറ്റര്‍ ഹെയ്ന്‍, എം.എം.കീരവാണി  തുടങിയ  പ്രമുഖരും സിനിമയുടെ അണിയറയിലുണ്ട്. നാലു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

MORE IN ENTERTAINMENT
SHOW MORE