ഉണ്ണിയുടെ കരിഷ്മയെ കണ്ടാൽ അനുഷ്കയെപ്പോലെ; കാരണം അനുഷ്ക

unni-newlook
SHARE

യുവനടൻ ഉണ്ണിമുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താര സുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള സുന്ദരി. മറ്റാരുമല്ല. ഉണ്ണി മുകുന്ദൻ തന്നെയാണ് ആ സുന്ദരി. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. 

ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും ഒരേസ്വരത്തിൽ പറഞ്ഞ അഭിപ്രായമുണ്ട്, കരിഷ്മയെ കണ്ടാൽ അനുഷ്കയെപ്പോലെയുണ്ട്. അതിനൊരു കാരണമുണ്ട്. തന്റെ കരിഷ്മ ലുക്കിനു പിന്നിൽ അനുഷ്ക ഷെട്ടിയുടെയും പിന്തുണയുണ്ടെന്ന് ഉണ്ണി വ്യക്തമാക്കുന്നു. 'അനുഷ്ക ഷെട്ടിയെപ്പോലെയുണ്ടല്ലോയെന്ന് ഒത്തിരിപേർ ചോദിച്ചു. ഈ സിനിമയിലെ ഗെറ്റപ്പിനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അനുഷ്കയുമായി സംസാരിച്ചിരുന്നു. അനുഷ്കയുടെ പല ഫാഷൻ രീതികളും മേക്കോവറിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഗെറ്റപ്പിനു വേണ്ടി അനുഷ്ക വളരെ പിന്തുണച്ചിരുന്നു.''- ഉണ്ണി പറഞ്ഞു.

ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും ഒരുക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE