കീരവാണി മലയാളത്തിലേക്ക്; ‘വാരിക്കുഴിയിലെ കൊലപാതക’ത്തില്‍ പാടും

keeravani-song
SHARE

ബാഹുബലിയുടെ സംഗീത സംവിധായകന്‍ കീരവാണി 21 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ പാടുകയാണ്. 1997ല്‍ സ്നേഹ സാമ്രാജ്യം എന്ന സിനിമയില്‍ അദ്വൈതാമൃത.. എന്ന് തുടങ്ങുന്ന മനോഹര ഗാനം പാടിയ ശേഷം പിന്നെ കീരവാണി മലയാളത്തിലേക്ക് വന്നിട്ടില്ല. സ്നേഹസാമ്രാജ്യത്തില്‍ യേശുദാസും പാടിയിരുന്നു. ബാഹുബലിയിലെ സൂപ്പര്‍ഹിറ്റ് പാട്ടുകളിലൂടെ രാജ്യാന്തര പ്രശസ്തനായ കീരവാണി വീണ്ടും മലയാള സിനിമയില്‍ പാടുകയാണ്. 

വാരിക്കുഴിയിലെ കൊലപാതകമെന്ന രജീഷ് മിഥിലയുടെ പുതിയ ചിത്രത്തിലാണ് കീരവാണിയെത്തുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവ് ഗിരീഷ് പാടുന്ന ആദ്യസിനിമ കൂടിയാണ് വാരിക്കുഴിയിലെ കൊലപാതകം. 

ശ്രേയാഘോഷാലും കൗശിക് മേനോനും ചിത്രത്തില്‍ പാടുന്നുണ്ട്. ടേക്ക് വണ്‍എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷിബു ദേവദത്ത് സുജി കൊലോത്തൊടി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍ ,െലന, നെടുമുടി വേണു, സുധി കോപ്പ, ഷമ്മി തിലകന്‍, നന്ദു ധീരജ്, ഡെന്നി എന്നിവര്‍ വേഷമിടുന്ന സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. എല്‍ദോ ഐസക്കാണ് കാമറ കൈകാര്യം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE