പ്രിയയും കത്രീനയും തമ്മിലൊരു ബന്ധമുണ്ട്!വല്ലാത്ത പുലിവാല്

priya-katrina
SHARE

ഒരൊറ്റ ഗാനത്തോടെ ഏത് സുപ്പർ താരങ്ങളെക്കാളും ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. പ്രിയയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയാകെ. അമേരിക്കൻ പ്രസിഡന്റ് മുതൽ പ്രേംനസീർ വരെ പ്രിയയുമായി ബന്ധപ്പെടുത്തിയുള്ള ട്രോളിൽ ഇടംപിടിച്ചു. 

എന്നാൽ പ്രിയയുടെ തരംഗം കാരണം വിനയായത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനാണ്. പ്രിയയെ പ്രശംസിച്ച് ഒരു ആരാധകൻ എഴുതിയ ട്വീറ്റ് ആണ് കത്രീനയിലേക്കെത്തുന്നത്. ഗാനത്തിലെ ആ രണ്ട് മിനിറ്റിനിടയില്‍പ്രിയ കാണിച്ച ഭാവപ്രകടനങ്ങൾ ബോളിവുഡിലെ മുഴുവൻ കരിയർ എടുത്താലും കത്രീനയ്ക്ക് ചെയ്യാനാകില്ലെന്നായിരുന്നു ട്രോള്‍.

അക്ഷയ് ജെയ്ൻ ചെയ്ത ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റിട്വീറ്റ്സും എണ്ണായിരം ലൈക്സും. പ്രിയയുടെ വാർത്തയുടെ കൂട്ടത്തിൽ അക്ഷയ്‌യും ദേശീയമാധ്യമങ്ങളിൽ ഇടംനേടി.

MORE IN ENTERTAINMENT
SHOW MORE