ആദ്യം പുരികമുയര്‍ത്തി ഹൃദയം കവര്‍ന്നത് റോഷന്‍; തിരക്കഥമാറ്റം കള്ളം: ഒമര്‍ ലുലു പറയുന്നു

1Roshan-Abdul-Rahoof-with-P
SHARE

'മാണിക്യ മലരി'ന്റെ പ്രണയകാലമാണിത്. പ്രണയികളുടെ ചുണ്ടിലാകെ ഈ ഗാനം തത്തിക്കളിക്കുന്നു. ഹൃദയത്തിൽ പ്രണയം സൂക്ഷിക്കുന്നവരെല്ലാം ഇപ്പോൾ ആ ഗാനത്തിനും അതിലഭിനയിച്ച പെൺകുട്ടിക്കും പയ്യനും പിറകെയാണ്. കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇവർ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാറ് ലവ്വിലെ ഗാനം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ  കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറും യൂടൂബിൽ തരംഗമായിരിക്കുകയാണ്. ടീസറും ഗാനവും ഇറങ്ങിയതോടെ മെഗാസ്റ്റാറുകളെ പോലും വെല്ലുന്ന താരമൂല്യമാണ് പ്രിയ പ്രകാശ് വാര്യർക്കും റോഷൻ അബ്ദുളിനും. ഇരുവരുടെയും സിനിമയിലേക്കുള്ള വരവും ഒരു അഡാറ് ലവിന്റെ  വിശേഷങ്ങളും സംവിധായകൻ ഒമർ ലുലു മനോരമ ന്യൂസ് ഡോട്ട് കോമിനോടു പങ്കുവെക്കുന്നു.

priya-1

മാണിക്യ മലരായ പ്രിയയെ കുറിച്ച്...

എല്ലാവരെയും പോലെ പ്രിയയെയും ഒഡിഷനിലൂടെയാണ് കണ്ടെത്തുന്നത്. ചിത്രത്തിൽ ചെറിയ ഒരു റോളിലേക്കാണ് പ്രിയയെ തെരഞ്ഞെടുത്തത്. പക്ഷേ, പ്രിയ ശരിക്കും അത്ഭുതപ്പെടുത്തി. ഇത്ര മനോഹരമായി ചെയ്യുമെന്ന് കരുതിയില്ല. പറഞ്ഞുകൊടുത്ത കാര്യങ്ങൾ അസാധ്യമായി ചെയ്തിട്ടുണ്ട്. മുൻപ് എന്റെ തന്നെ ചിത്രമായ ചങ്ക്സിന്റെ ഒഡിഷനും പ്രിയ വന്നിരുന്നു. പക്ഷേ, അന്ന് പരീക്ഷ കാരണം പ്രിയയ്ക്ക് എത്താനായില്ല, അതിൽ വലിയ സങ്കടമായിരുന്നു പ്രിയക്ക്. പറഞ്ഞ ദിവസം എത്താൻ കഴിയാത്തതിൽ കരയുക വരെ ചെയ്തു. പക്ഷേ, ഇപ്പോൾ ആ സങ്കടമെല്ലാം മാറിയിരിക്കുകയാണ്. കാരണം ഒറ്റ രംഗം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പ്രിയയെ വച്ച് ചെയ്ത ടീസറും യൂടൂബിൽ വൈറലായിരിക്കുന്നു. 

ആ കണ്ണിറുക്കലും പുരികം പൊക്കലും...

ഡബ്സ്മാഷിലൂടെയാണ്  ഈ സിനിമയിലെ താരങ്ങളെയെല്ലാം കണ്ടെത്തുന്നത്. റോഷനും പ്രിയയും അഭിനയിച്ച ഒരു രംഗം ഷൂട്ട് ചെയ്തപ്പോൾ എനിക്കു തോന്നി ഇവർ തമ്മിൽ നല്ല കെമിസ്ട്രിയാണെന്ന്. പെട്ടന്ന് റോഷന്റെ ഒരു ഡബ് സ്മാഷ് എനിക്ക് ഓർമ്മ വന്നു. അതിൽ റോഷനിങ്ങനെ പുരികം പൊക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യാമോ എന്നു ഞാന്‍ റോഷനോടു ചോദിച്ചു. ചെയ്യാമെന്നു റോഷൻ പറഞ്ഞു. അപ്പോൾ ഞാൻ പ്രിയയോട് പ്രിയക്ക് ഇങ്ങനെ ചെയ്യാൻ അറിയാമോ എന്നു ചോദിച്ചു. പ്രിയ അതി ഗംഭീരമായി ചെയ്തു. അപ്പോൾ തന്നെ ആ ഷോട്ടിൽ അതുൾപ്പെടുത്താമെന്നു തീരുമാനിക്കുകയായിരുന്നു. തുടർന്ന് പാട്ടിലേക്കു ഈ സീൻ കൊണ്ടുവന്നു. പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും മനോഹരമായ മാർഗമായി ആ കണ്ണിറുക്കലിനെയും പുരികം പൊക്കലിനെയും തോന്നി

roshan

തിരക്കഥയിൽ എന്തെങ്കിലും മാറ്റം..

ഇല്ല... അങ്ങനെ കഥയോ തിരക്കഥയോ മാറ്റേണ്ട ആവശ്യമില്ല. കാരണം എല്ലാവർക്കും തുല്യ പ്രാധാന്യം നൽകുന്ന ചിത്രമാണ ് ഒരു അഡാറ് ലവ്വ്. പ്രത്യേകിച്ചും എല്ലാ പുതുമുഖങ്ങളായതിനാല്‍. അതുകൊണ്ടുതന്നെ മാറ്റം വരുത്തേണ്ട ആവശ്യം നിലവിൽ ഇല്ല.

priya

മാണിക്യ മലർ പാട്ട് സിനിമയിലേക്ക്..

ഈ പാട്ട് നമ്മൾ നിരവധി തവണ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ഇഷ്ടപ്പെടുന്ന എല്ലാവരും ഈ ഗാനം കേട്ടുകാണും. പക്ഷേ, ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു. ഒരു കല്യാണത്തിൻ ഫ്രണ്ടിന്റെ ബ്രാന്റ് വന്ന ്ഈ പാട്ടു പാടി. അപ്പോൾ തന്നെ അതു മനസ്സിൽ പതിഞ്ഞു. അങ്ങനെ ഞാൻ ഷാനിനോടു ഈ പാട്ട് നമുക്കു ചെയ്താലോ എന്നു പറഞ്ഞു.അതു ഹിറ്റാകും. കാരണം പൊതുവെ എല്ലാവരുടെയും ഉള്ളില്‍ ഈ പാട്ടുണ്ട്. അതു ഷാനിന്റെ മ്യൂസികും വിനീതിന്റെ ശബ്ദവും കൂടിയായപ്പോൾ മനോഹരമായി. 

മാണിക്യ മലരിനെ സ്വീകരിച്ച് പ്രേക്ഷകർ...

ശരിക്കും ഇതിൽ അതിയായ സന്തോഷമുണ്ട്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത പാട്ടും  ഇന്നലെ റിലീസായ ടീസറും ലോകമാകെയുള്ള പ്രേക്ഷകർ സ്വീകരിച്ചു. സത്യം പറഞ്ഞാൽ ഇപ്പോൾ ഇത്തിരി ടെൻഷനുണ്ട്. കാരണം ചിത്രം അത്രയും മനോഹരമാക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്. പെരുന്നാളിന് റിലീസ് ചെയ്യാനാണ് തീരുമാനം. ബാക്കിയെല്ലാം അപ്പോൾ...

MORE IN ENTERTAINMENT
SHOW MORE