കണ്ണിറുക്കിക്കാണിച്ച പയ്യനെ ആര്‍ക്കും വേണ്ടേ..? ഹാഷ്ടാഗ് കൊഴുക്കുന്നു

roshan-priya
SHARE

ഒരു അഡാറ് ലൗവിലെ മാണിക്യ മലരായ പൂവിയെന്ന പാട്ടിലൂടെ പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർക്കാരി പെൺകുട്ടി ഒറ്റരാത്രികൊണ്ടാണ് താരമായത്. പ്രിയയുടെ കണ്ണിറുക്കലാണ് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. എന്നാൽ പ്രിയ കണ്ണിറുക്കികാണിച്ച പയ്യനെ ആർക്കും വേണ്ടെയെന്ന് ആരാധകരുടെ മുറവിളി. ഹാഷ്ടാഗ് ക്യാംപെയിൻവരെ നടക്കുന്നു. ഗുരുവായൂര്‍സ്വദേശിയായ റോഷന്‍ അബ്ദുള്‍ റഹൂഫാണ് പ്രിയയെ നോക്കി പുരികമുയർത്തി പ്രേക്ഷകരുടെ മനംകവർന്നത്.  മഴവിൽ മനോരമയിലെ ഡി 3 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെയാണ് റോഷന് ലഭിച്ചത്.

ചെറിയൊരു വേഷം ചെയ്യാന്‍ജൂനിയര്‍ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍എത്തിയ പെണ്‍കുട്ടി ചിത്രത്തില്‍ഒരു നായികയായി മാറുകയായിരുന്നു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭിക്കുമെന്ന് താന്‍കരുതിയില്ലെന്ന് പ്രിയപറയുന്നു. നിലവില്‍ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ് ആദ്യ പാട്ടിലൂടെ തന്നെ ലോകം മുഴുവന്‍അറിഞ്ഞിരിക്കുകയാണ്. ഒമര്‍ലുലു വീണ്ടും ക്യാംപസ് പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയ്ക്ക് വന്‍പ്രചാരമാണ് കിട്ടിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ആലപിച്ച ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന പാട്ടാണ് ലോകം മുഴുവനും എത്തിയിരിക്കുന്നത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാല് ദിവസം കൊണ്ട് ഒൻപത് മില്യണ്‍ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE