അവള്‍ കണ്ണിറുക്കി; അവന്‍ നാണിച്ചു: ആ കണ്ണിറുക്കലിൽ വീണ പയ്യനെ പരിചയപ്പെടാം

roshan-2
SHARE

ഒരു അഡാറ് ലൗവിലെ കണ്ണിറുക്കലിലൂടെ താരമായത് പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർക്കാരി പെൺകുട്ടിയാണ്. എന്നാൽ ആ  കണ്ണിറുക്കലിൽ വീണ പയ്യനെ പയ്യനെ പരിചയപ്പെടാം.  ഗുരുവായൂർ സ്വദേശിയായ റോഷന്‍ അബ്ദുള്‍ റഹൂഫാണ് പ്രിയയെ നോക്കി പുരികമുയർത്തി പ്രേക്ഷകരുടെ മനംകവർന്നത്.  മഴവിൽ മനോരമയിലെ ഡി 3 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെയാണ് റോഷന് ലഭിച്ചത്. ഗുരുവായൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് റോഷൻ.

താൻ അഭിനയത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ പക്ഷംപിടിക്കലിൽ ആശങ്കപ്പെടുന്നില്ലെന്നും റോഷൻ ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന പാട്ട് രംഗത്തിലെ (പ്രിയയുമൊത്തുള്ള കണ്ണിറുക്കൽ) സീൻ സംവിധായകൻ ഒമർ പെട്ടെന്ന് ആവിഷ്കരിച്ചതാണ്. ഒമർ ഞങ്ങളോട് പുരികമുയർത്തികാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങൾ ആ രംഗം ചെയ്തു കാണിച്ചതോടെ സംവിധായകന് ഇഷ്ടപ്പെടുരകയും ഉടൻതന്നെ ഷൂട്ട് ചെയ്യുകയുമായിരുന്നു. ഈ ചെറിയ സീൻ ഇത്ര വൈറലാകുമെന്ന് അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നും റോഷൻ പറഞ്ഞു.

രസകരമായ മറ്റൊരു കാര്യം തന്റെ ജീവിതത്തിൽ റോഷൻ ഇതുവരെ ഒരു പെൺകുട്ടിയുടെ നേർക്കും ആ മനോഹരമായ പുരികമുയർത്തിയിട്ടില്ലെന്നതാണ്. സിനിമയിലെ അഞ്ച് ജോഡികളിലൊന്നാണ് റോഷനും പ്രിയയും. ‍‍‍അബ്ദുള്‍ റഹൂഫ്, ഹസ്റത്ത് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് റോഷൻ. ബിസിഎ വിദ്യാർഥിയായ റോഷന് സോഫ്റ്റവെയർ മേഖലയിലും ആപ് ഡെവലപ്മെന്റിലുമാണ് പഠനരംഗത്തെ താൽപര്യം. 

MORE IN ENTERTAINMENT
SHOW MORE