നെ‍ഞ്ചത്തേക്ക് പ്രിയയുടെ ‘ചുടുചുംബനം’; വൈറലാകാന്‍ പുതിയ ടീസറെത്തി

priya-prakash-warrier-1
SHARE

സമൂഹ മാധ്യങ്ങളിൽ തരംഗമായ ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിന്റെ വാലന്റൈന്‍സ് സ്‌പെഷല്‍ ടീസറെത്തി. നായിക പ്രിയ പി.വാര്യരുടെ സ്പെ‌ഷൽ ചുംബനക്കണ്ണേറാണ് ഹൈലൈറ്റ്. നായകന്റെ നെഞ്ചത്താണിത് പതിക്കുന്നത്. ഒപ്പം പ്രേക്ഷകരുടെയും. പ്രിയയുടെ സ്വീകാര്യതയും ജനപ്രിയതയും ഉന്നമിട്ടാണ് ടീസറും സംവിധായകന്‍ ഒരുക്കിയത്. ആദ്യപാട്ടിലൂടെ ജനപ്രിയതയുടെ പുതിയ ഉയരങ്ങള്‍ താണ്ടിയ ടീസറിലും ഹൃദയങ്ങള്‍ വാഴുമെന്നുറപ്പ്. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവാണ് ടീസര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്.

സംവിധായകന്‍റെ കുറിപ്പ് ഇങ്ങനെ;

'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവൻ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ഇത്രയും കൂടുതൽ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയർ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു. ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയിൽ പുനരാവിഷ്ക്കരിച്ച ഷാൻ റഹ്മാൻ ആണ് യഥാർത്ഥ താരം, അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ Signature Music ഉം അത്പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിൻ മറയത്തിലെ " പ്രശസ്തമായ BGM ഷാൻ റഹ്മാന് ഒരു Dedication എന്നോണം ഉപയോഗിച്ചിരിക്കുന്നത്. "ഒരു അഡാറ് ലവ് " ആദ്യ ടീസർ ഷാൻ റഹ്മാന് സമർപ്പിക്കുന്നു! A small token of love from team 'Oru Adaar Love'

#Love_You_Shan

Those who love Shaan Rahman please use #Love_You_Shaan

Our Valentine's Day teaser link please share & support

MORE IN ENTERTAINMENT
SHOW MORE