മകളെപ്പറ്റിയുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് നടി രേഖ

actress-rekha-and-daughter
SHARE

തന്റെ മകളെപ്പറ്റി സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന‍് സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നു വ്യക്തമാക്കി നടി രേഖ രംഗത്തെത്തി. മകള്‍ അനുഷ സിനിമയിലേയ്ക്കെന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് രേഖയുടെ പ്രതികരണം. 

നടി രേഖയുടേതെന്ന പേരില്‍ തമിഴ് മാധ്യമങ്ങളിലൂടെ പുറത്തു വന്ന കുറിപ്പ്: 

‘പ്രിയ മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ,  എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ, അവള്‍ക്ക് പഠിക്കാനാണ് ഇപ്പോള്‍ താല്‍പര്യം. സിനിമയില്‍ അഭിനിയിക്കുന്നെന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’ 

ഒരു കാലത്ത് മലയാള സിനിമയിലെ ഏറെ തിരക്കുള്ള നടിയായിരുന്നു രേഖ. വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടു നിന്നെങ്കിലും വീണ്ടും സിനിമയിലേയ്ക്ക് ഇറങ്ങാന്‍ തയാറെടുക്കുകയാണ് രേഖ. എം.എം. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രേഖ അഭിനിയിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE